കോടതിയാണ് തീരുമാനിക്കുന്നത് ഏത് ഏജൻസി ഫോൺ പരിശോധിക്കണം എന്ന് അഡ്വ ശ്രീജിത്ത്‌ പെരുമന

Published by
Kochu

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഉടലെടുത്തിരിക്കുന്ന വിഷയത്തിൽ ദിലീപിനെ പൊതു സമൂഹത്തിൽ അപഹയർത്തികരിക്കാൻ കൂടിയാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് അഡ്വ ശ്രീജിത്ത്‌ പെരുമന പറയുന്നത്. ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു ശ്രീജിത്ത്‌ പെരുമനയുടെ പ്രതികരണം. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ : സമാനതകളില്ലാത്ത വേട്ടയാടലാണ് ദിലീപ് നേരിടുന്നത് എന്നും, പോലീസും ക്രൈംബ്രാഞ്ചും ഉൾപ്പെടെയുള്ള ഏജൻസികൾ എല്ലാം ഒരാളെ ലക്ഷ്യമിട്ട് പുകമറയും അതിലൂടെ ദിലീപിനെതിരായ പൊതുബോധവും സൃഷ്ടിക്കുകയുമാണെന്ന് ആവർത്തിച്ച് കോടതിയെ അറിയിച്ചപ്പോൾ, കൈവശമുള്ള ഫോണുകൾ പോലീസിന് കൈമാറേണ്ട, ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറു ശേഷം ഏത് ഏജൻസി പരിശോധിക്കണം എന്ന് തീരുമാനിക്കാം എന്നതായിരുന്നു കോടതി നിരീക്ഷിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയാൽ അതിൽ കൃത്രിമം കാണിച്ച് തന്നെ ഇനിയും കള്ളക്കേസുകളിൽ കുടുക്കും എന്ന ബോധ്യത്തിൽ മൊബൈൽ ഫോണുകൾ പ്രതിതന്നെ ഫോറൻസിക് പരിശോധനക്ക് അയച്ചതിൽ ആസ്വഭാവികത ഇല്ലെന്നും ദിലീപിന്റെ “bonafide intention” അഥവാ സത്യസന്ധമായ ഉദ്ദേശത്തെ അംഗീകരിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു. ഇതൊന്നും പത്രത്തിൽ വരില്ല… സ്‌റ്റേറ്റും, സദാചാര പൊതു സമൂഹവും വേട്ടയാടുന്ന മനുഷ്യന് വേണ്ടി സംസാരിക്കുന്നവരെയും, കേസ് വാദിക്കുന്ന അഭിഭാഷകരെയും സ്ത്രീവിരുദ്ധരായും, കുറ്റവാളികളായി മുദ്രകുത്തുന്ന പൊതുബോധത്തിന് മുൻപിൽ ഇങ്ങനെ നിൽക്കാൻ തന്നെയാണ് തീരുമാനം അവധി ദിനത്തിലെ ഹൈക്കോടതിയെ പ്രത്യേക സിറ്റിങ്ങിനു ശേഷം രാമൻപിള്ള സാറിനോടൊപ്പം