അച്ഛന്‍ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേ… അമ്മയുടെ ആ ഉത്തരം എല്ലാവരുടെയും ഞെട്ടിച്ചുകളഞ്ഞു : ശ്രീജിത്ത് രവി

70 -80 കാലഘട്ടത്തില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥന്‍. ബാലന്‍ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലന്‍ വേഷങ്ങള്‍ അക്കാലത്തെ ചിത്രങ്ങളില്‍ ശ്രദ്ധേയമാണ്.…

70 -80 കാലഘട്ടത്തില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥന്‍. ബാലന്‍ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലന്‍ വേഷങ്ങള്‍ അക്കാലത്തെ ചിത്രങ്ങളില്‍ ശ്രദ്ധേയമാണ്. ടി.ജി രവിയുടെ മകന്‍ ശ്രീജിത്ത് രവി ഇന്ന് സിനിമ രംഗത്ത് വളരെ സജീവമാണ്.

ഇപ്പോഴിതാ അച്ഛന്റെ സിനിമയിലെ വേഷങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ പറയുകയാണ് ശ്രീജിത്ത് :

എനിക്ക് ബുദ്ധി വളര്‍ച്ചയും ഒക്കെ വരുന്നതിന് മുന്‍പേ തന്നെ അച്ഛന്‍ സിനിമയിലുണ്ട്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്ന് ആണ് ഞങ്ങള്‍ പലപ്പോഴും അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കാണാറുള്ളത്. അതില്‍ അച്ഛന്‍ സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങള്‍ക്ക് അത് ശീലമായിരുന്നു. പക്ഷെ അച്ഛന്റെ ഒരു തൊഴില്‍ എന്ന രീതിയിലാണ് ആ അഭിനയത്തെ ഞങ്ങള്‍ എല്ലാവരും കണ്ടിരുന്നത്. കാരണം വീട്ടില്‍ വരുന്ന അച്ഛന്‍ അങ്ങനെയല്ല എന്ന പൂര്‍ണ്ണ ബോധ്യം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ട്.

പണ്ട് എന്റെ അമ്മയോട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛന്‍ ഇത്തരം ഈ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നിങ്ങള്‍ക് ആര്‍ക്കും ഒന്നും തോന്നാറില്ലേ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞ മറുപടി, ഇങ്ങനെ ആയിരുന്നു. ‘ഞാന്‍ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും നഗ്‌ന ശരീരങ്ങള്‍ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കില്‍, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്.

അതാണ് ഞങ്ങളും കേട്ട് ശീലിച്ചത്. അതോടെ അത്തരം ചോദ്യക്കാരുടെ വാ അടഞ്ഞു. ഇന്നും ടി ജി രവി അഭിനയ രംഗത്ത് വളരെ സജീവമാണ്.ചാകര എന്ന ചിത്രത്തിലൂടെയാണ് വില്ലന്‍ വേഷത്തിന് തുടക്കം കുറിക്കുന്നത്. കുറച്ചു നാളുകള്‍ അദ്ദേഹം സിനിമ രംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് 2006ല്‍ അമൃതം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സുഭദ്ര ഡോക്ടര്‍ കൂടാതെ ഒരു കവയത്രി കൂടിയായിരുന്നു.