Connect with us

Hi, what are you looking for?

Film News

കല്യാണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഈ ഒരു ആഗ്രഹം മാത്രം :അനു സിത്താര

നടി അനു സിത്താരയുടെ പ്രണയവും വിവാഹവുമൊക്കെ താരം തന്നെ പല അഭിമുഖങ്ങളിലൂടെയുമായി തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ വിവാഹശേഷം താന്‍ ആകെ പറഞ്ഞിട്ടുള്ള ആഗ്രഹം എന്താണെന്ന് പറയുകയാണ് താരമിപ്പോള്‍.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണണമെന്നായിരുന്നു അനുവിന്റെ ഏക ആഗ്രഹം. കഥ പറയുമ്പോള്‍ സിനിമ കണ്ടപ്പോഴൊക്കെ അദ്ദേഹം എന്റെ അടുത്തൂടെ വന്ന് പോയത് പോലെ തോന്നി. അന്നൊക്കെ സിനിമയിലെത്തുമെന്ന് ഞാന്‍ പോലും കരുതിയില്ല. അദ്ദേഹത്തെ ദൂരെ നിന്ന് ഒന്ന് കണ്ടാല്‍ മതിയെന്ന് മാത്രമായിരുന്നു അന്നത്തെ സ്വ്പനം.

കല്യാണം കഴിഞ്ഞ് ഞാന്‍ വിഷ്ണുവേട്ടനോട് യാത്ര പോണമെന്നോ എന്തെങ്കിലും വേണമെന്നോ എന്നൊന്നും പറഞ്ഞിട്ടില്ല. അന്ന് പറഞ്ഞ ഒരെയൊരു ആഗ്രഹം ദൂരെ നിന്നാണെങ്കിലും മമ്മൂക്കയെ ഒന്ന് കാണിച്ച് തരണം എന്നാണ്.’ഇമേജിനെ കുറിച്ച് ഉറപ്പായും പേടി ഉണ്ട്. അത് മോശമാകുന്നത് ഓര്‍ത്തുള്ള ഭയം പലര്‍ക്കും ഉണ്ടാകും. ആ കൂട്ടത്തിലാണ് ഞാനും.

പൊതു സ്ഥലത്ത് പോകുമ്പോള്‍ പേടിയുണ്ട്. പ്രത്യേകിച്ച് നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി സോഷ്യല്‍ മീഡിയ നില്‍ക്കുന്ന ആ കാലത്ത് എന്നും അനു സിത്താര പറയുന്നു. അതുകൊണ്ട് തന്റെ ഇമേജിനെ ബാധിക്കുന്ന കമന്റുകള്‍ കാണുമ്പോള്‍ മറുപടി കൊടുക്കാറുണ്ട്. കഴിയുന്നതും മിണ്ടാതിരിക്കാനും ശ്രമിക്കും. ക്ഷമ കൈവിട്ട് പോയാല്‍ മറുപടി കൊടുത്തല്ലേ പറ്റൂ..’ എന്നും അനു ചോദിക്കുന്നു.

You May Also Like