പുത്തൻ സന്തോഷത്തിൽ സ്നേഹയും ശ്രീകുമാറും, ആശംസയുമായി പ്രേക്ഷകർ

മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിച്ചു .ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരായത് വാർത്ത ആയിരുന്നു. തൃപ്പൂണിത്തുറയിൽ…

മറിമായം സീരിയലിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിച്ചു .ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരായത് വാർത്ത ആയിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്.വിവാഹശേഷം ഇരുവരും പങ്ക് വെച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ശ്രീകുമാറിന് പിറന്നാൾ ആശംസയുമായി സ്നേഹ എത്തിയിരിക്കുകയാണ്.

ശ്രീകുമാർ  കേക്ക് മുറിക്കുന്ന ചിത്രമാണ് സ്നേഹ പങ്കുവെച്ചിരിക്കുന്നത്, ഒപ്പം അശ്വതി ശ്രീകാന്തുമുണ്ട്, ചക്കപ്പഴം എന്ന പരമ്പരയിൽ ശ്രീകുമാറിന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത്  അശ്വതിയാണ്, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മാറിമായത്തിൽ ശ്രീകുമാർ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അത് കൂടാതെ നിരവധി സിനിമകളിലും ശ്രീകുമാർ ഭാഗമായിട്ടുണ്ട്. ഒരുപാട് സിനിമകളിൽ ശ്രീകുമാർ അഭിനയിച്ചിട്ടുണ്ടെങ്കിലും മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടിനേടിയ വ്യക്തിയാണ്.

സ്നേഹയുടെ രണ്ടാം വിവാഹമാണിത്. സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറിമായം പരമ്പരയില്‍ ഹാസ്യാത്മകമായ അവതരണശൈലിയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്.ഓട്ടന്‍ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമച്വര്‍ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. മറിമായത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഭാഗമായിട്ടുണ്ട്. താരത്തിന്റെ മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ഹിറ്റായിരുന്നു. കോമഡി കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന ശ്രീകുമാറിന്റെ കരിയറില്‍ എടുത്തു പറയേണ്ട വേഷം തന്നെയായിരുന്നു ഇത്.