അമ്മയാകാൻ ഒരുങ്ങി പ്രിയങ്ക ചോപ്ര, വൈറലായി താരത്തിന്റെ ചിത്രങ്ങൾ

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമ ജീവിതത്തിനെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. പ്രിയങ്കയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.…

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമ ജീവിതത്തിനെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. പ്രിയങ്കയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്. പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിച്ചത്. ലണ്ടനിൽ നിന്നുളള ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രയങ്കയും നിക്കും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.ഇതിന് മുൻപും ഇത്തരത്തിലുളള വാർത്ത പ്രചരിച്ചിരുന്നു. അന്ന് പ്രതികരണവുമായി പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും രംഗത്തെത്തിയിരുന്നു. ഫോട്ടോയിലെ പ്രശ്നമായിരുന്നു അന്ന് പ്രചരിച്ച വാർത്തയുടെ അടിസ്ഥാനം, അത് വ്യക്തിമാക്കി അമ്മ മധു ചോപ്ര രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുട്ടികളോടുള്ള താൽപര്യത്തെ കുറിച്ച് പ്രിയങ്ക തുറന്ന് പറഞ്ഞിരുന്നു.

ഡിസംബർ3 ന് ആയിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹ വാർഷികം. ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് താരങ്ങൾ പരസ്പരം ആശംസകൾ നേർന്നിരുന്നു. വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു നിക് ആശംസ നേർന്നത്. എന്നെ ഏറെ അദ്ഭുതപ്പെടുത്തിയവളും പ്രചോദനം പകർന്നവളും അതി സുന്ദരിയുമായ പ്രിയപ്പെട്ടവൾക്ക് രണ്ടാം വിവാഹവാർഷികത്തിന്റെഹൃദ്യമായ മംഗളങ്ങൾ നേരുന്നു. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’, നിക് കുറിച്ചു. എന്റെ ജീവിതത്തിലെ പ്രണയത്തിന് രണ്ടാം വിവാഹവാർഷികം ആശംസിക്കുന്നു. എന്നും എന്റെ അരികിൽ. എന്റെ ശക്തി. എന്റെ ദൗർബല്യം. എന്റെ എല്ലാം. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് പ്രിയങ്ക കുറിച്ചത്.

2018 ഡിസംബർ 1ന് രാജസ്ഥാനിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ചായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായത്. ക്രിസ്തീയ ആചാര പ്രകാരം നടന്ന വിവാഹത്തിന് നിക് ജോനാസിന്റെ പിതാവ് കെവിൻ ജോനാസ് ആയിരുന്നു കാർമികത്വം വഹിച്ചത്. ഇരു താരങ്ങളുടെയും വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു