പടത്തിനെ താഴ്ത്തികെട്ടി സംസാരിക്കുന്നത് അല്ല മാധ്യമധർമ്മം !!

പടത്തിനെ താഴ്ത്തികെട്ടി സംസാരിക്കുന്നത് അല്ല മാധ്യമധർമ്മം ശ്രീനാഥ് ഭാസി, സിനിമയെ താഴ്ത്തികെട്ടി പറയുന്നതിനെതിരെ പറയുകയാണ് താരം, സിനിമ കണ്ടിട്ട് നിങ്ങൾക്ക് റിവ്യൂ പറയാം. അല്ലാതെ പടം കഴിയുന്നതിന് മുൻപ് തന്നെ റിവ്യൂ വരും, എല്ലാവര്ക്കും…

പടത്തിനെ താഴ്ത്തികെട്ടി സംസാരിക്കുന്നത് അല്ല മാധ്യമധർമ്മം ശ്രീനാഥ് ഭാസി, സിനിമയെ താഴ്ത്തികെട്ടി പറയുന്നതിനെതിരെ പറയുകയാണ് താരം, സിനിമ കണ്ടിട്ട് നിങ്ങൾക്ക് റിവ്യൂ പറയാം. അല്ലാതെ പടം കഴിയുന്നതിന് മുൻപ് തന്നെ റിവ്യൂ വരും, എല്ലാവര്ക്കും എല്ലാവരുടേതായ അഭിപ്രായങ്ങളുണ്ട്. ആ അഭിപ്രയം പറയാനുള്ള വഴി കൂടിയാണ് സോഷ്യൽ മീഡിയ, റിവ്യൂ പറയുന്നത് നല്ലതാണ് അതിന്റെ ബിസ്സ്നസ്സിനെ താഴ്ത്തികെട്ടുന്ന രീതിയിലുള്ള അഭിപ്രായം മോശമല്ലേ, അതല്ലല്ലോ നിങ്ങളുടെ മാധ്യമ ധർമ്മം ഇതിന് പിന്നാലെയാണ്‌ അവതാരകയോട് നടൻ കയർത്ത് കയറുന്നത്.

ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷാപ്രയോഗം നടത്തിയതെന്നാണ് പരാതി. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും നടന്‍ മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക ആരോപിച്ചു. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.