സെയ്ഫ് അലിഖാന്റെ മകൾ പ്രമുഖ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിൽ!!!

സെയ്ഫ് അലിഖാന്റെ മകളും ബോളിവുഡ് താരമായ സാറ അലിഖാൻ പ്രമുഖ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിൽ എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ ക്രിക്കറ്റ് താരമായ ശുഭ്മാൻ ഗില്ലുമായാണ് താരം ഡേറ്റിംഗിലായിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള…

സെയ്ഫ് അലിഖാന്റെ മകളും ബോളിവുഡ് താരമായ സാറ അലിഖാൻ പ്രമുഖ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിൽ എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ ക്രിക്കറ്റ് താരമായ ശുഭ്മാൻ ഗില്ലുമായാണ് താരം ഡേറ്റിംഗിലായിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്.

സാറയും ശുഭ്മാനും ഇരുവരും മുബൈയിൽ ഒരു റെസ്‌റ്റോറന്റിൽ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരിക്കുന്നത്.നേരത്തെ സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയുമായും ശുഭ്മാൻ ഗിൽ ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ പേരു മ്‌റിട്ടേയുള്ളു ആൾ മാറിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.

സാറ ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും അമൃത സിംഗിന്റെയും മകളാണ്. നേരത്തെ സാറ അലിഖാൻ കാർത്തിക് ആര്യനുമായി ഡേറ്റിംഗിലാണെന്ന ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. ഇന്ത്യൻ ക്രിക്ക്റ്റ് ടീമിലെ യുവതാരമാണ് ശുഭ്മാൻ ഗിൽ.2017 ശുഭ്മാൻ ഇന്ത്യൻ ടീമിലെത്തുന്നത്.