വിവാദത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി..! നടനെ വളഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍!

Published by
Nikhina

അവതാരികയോട് മോശമായി പെരുമാറിയ സംഭവത്തില്‍ തന്റെ പ്രതികരണം അറിയിച്ച് രംഗത്ത് എത്തിയ ശ്രീനാഥ് ഭാസിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമ കണ്ടിറങ്ങിയപ്പോഴാണ് ശ്രീനാഥ് ഭാസി പ്രതികരിച്ചത്.. ആദ്യം ഇതേ കുറിച്ച് ഒന്നും സംസാരിക്കാന്‍ നടന്‍ തയ്യാറായിരുന്നില്ല.. ആരാധകരും മാധ്യമങ്ങളും താരത്തെ തീയറ്ററില്‍ വെച്ച് തന്നെ പൊതിഞ്ഞിരുന്നു.. അവിടെ നിന്ന് പുറത്ത് കടക്കാനും നടന്‍ കുറച്ച് ബുദ്ധിമുട്ടി.

ശേഷം കാറില്‍ കയറിയതിന് പിന്നാലെയാണ് സിനിമയെ കുറിച്ച് അല്ലാതെ മറ്റൊന്നും പറയാന്‍ ഇല്ലെന്നും എന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് ആരും കൈകടത്തരുത് എന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഉടനെ അതൊന്നും ഞങ്ങള്‍ക്ക് അറിയേണ്ട എന്നും ഇപ്പോള്‍ നടന്ന സംഭവത്തില്‍ താങ്കളുടെ ഭാഗത്ത് തെറ്റുണ്ടോ എന്നുമുള്ള ചോദ്യത്തിന് എന്റെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ലെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി.. ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച ഈ വിഷയത്തില്‍ എന്നെക്കുറിച്ചുണ്ട്. എന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല.

ഞാന്‍ എന്നെ അപമാനിച്ചതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല.. എന്നുമാണ് കാറില്‍ ഇരുന്ന നടന്‍ പ്രതികരിച്ചത്. അഭിമുഖത്തിനിടെ നടന്‍ തന്നോടും ക്ര്യൂ മെമ്പേഴ്‌സിനോടും മോശമായി പെരുമാറി എന്നും ഭീഷണിപ്പെടുത്തി എന്നുമാണ് അവതാരിക നടന് എതിരെ നല്‍കിയ പരാതി. ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തിയെന്നും അസഭ്യവര്‍ഷം നടത്തിയെന്നും ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി നേരത്തേ തന്നെ പൊലീസ് എടുത്തിരുന്നു. വരും ദിവസങ്ങളില്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.