ജീവിതത്തില്‍ ഞാന്‍ ആരേയും ഇന്നേവരെ കൈനീട്ടി അടിച്ചിട്ടില്ലെന്ന് നടന് ശ്രീനാഥ് ഭാസി.. കൈപോലും പൊക്കിയിട്ടില്ലെന്നാണ് നടന് ഒരു അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. യൂട്യൂബ് ചാനല്‍ അവതാരക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തോടെ നടന്റെ കൂടുതല്‍ അഭിമുഖങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇപ്പോഴിതാ ജാങ്കോ സ്പേസ് എന്ന ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ നടന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്..
ചട്ടമ്പി എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ശ്രീനാഥ് ഭാസി എത്തിയിരുന്നത്. ചിത്രത്തിന്റെ പേര് ചട്ടമ്പി എന്നാണ്.. യഥാര്‍ത്ഥ ജീവിതത്തില്‍ ആരെയെങ്കിലും ശരിക്കും അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.. ജീവിതത്തില്‍ ഞാന്‍ ആരേയും ഇടിച്ചിട്ടില്ല.. കൈപോലും പൊക്കിയിട്ടില്ല.. ഇടി കണ്ടാല്‍ ആ നിമിഷം ഞാന്‍ അവിടെ നിന്ന് സ്കൂട്ടാകും എന്നാണ് ശ്രീനാഥ് പറയുന്നത്. ഇത് സത്യമാണ് പറയുന്നത്..
വയലന്‍സ് വരുന്ന കാര്യങ്ങള്‍ പെട്ടെന്ന് നമ്മള്‍ക്ക് പരിഹരിക്കാന്‍ സാധിക്കില്ല.. അതിന് എല്ലാം തല ഉപയോഗിക്കുന്നതാണ് നല്ലതെന്നും ശ്രീനാഥ് പറയുന്നു. എല്ലാര്ക്കും സമാധാനം അത് മാത്രമാണ് ആഗ്രഹിക്കുന്നത് എന്നും നടന് പറഞ്ഞു. അതേസമയം, ശ്രീനാഥ് ഭാസിയ്ക്ക് എതിരായ അവതാരികയുടെ പരാതിയില്‍ മുന്നോട്ടുള്ള തുടര്‍ നടപടികളാണ് സിനിമാ ലോകവും മറ്റുള്ളവരും ഉറ്റ് നോക്കുന്നത്. ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക
പോലീസില്‍ നല്കിയ പരാതി. ആദ്യമൊക്കെ ചോദ്യങ്ങള്‍ക്ക് മാന്യമായി മറുപടി നല്‍കിയെങ്കിലും പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയില്‍ സംസാരിച്ചെന്നും അസഭ്യവര്‍ഷം നടത്തിയെന്നും ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്.