സീരിയൽ താരം ശ്രീതൂ കൃഷ്ണന് വിവാഹം. വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി..!!

Published by
Kochu

മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തിയ താരമാണ് ശ്രീതു കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന പരമ്പരയിൽ അലീന പീറ്റർ എന്ന കഥാപാത്രമായാണ് ശ്രീതു മലയാളികൾക്ക് മുൻപിൽ എത്തുന്നത്. താരം ഒരു മലയാളി ആണെങ്കിലും വളർന്നത് തമിഴ് നാട്ടിലാണ്. വിജയ് ടീവിയിൽ സംപ്രേഷണം ചെയ്ത ഏഴാം വകുപ്പ് എന്ന സീരിയലിൽ ഒരു സ്കൂൾ വിദ്യാർത്ഥിയായി അഭിനയിച്ചാണ്. അഭിനയ ജീവിതം തുടങ്ങുന്നത്. വളരെ ചുരുക്കം അമ്മയറിയെ എന്ന സീരിയൽ പ്രേഷകരുടെ മനസിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് താരം.

ഇപ്പോൾ താരം ലൈവിൽ ആരാധകരുമായി വിശേഷങ്ങൾ പങ്കിടുവായിരുന്നു. അതിനിടയിലാണ് ആരാധകർ താരത്തിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. എന്നാൽ താൻ ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന് ഒരു ചിരിയോടെ ആണ് താരം പറഞ്ഞത്. ലൈവിൽ ആരാധകർ വിവാഹത്തെക്കുറിച്ചും മറ്റും ചോദിക്കുമെന്ന് ശ്രീതു പ്രതീഷിച്ചിരുന്നില്ല. എന്നാൽ ബാക്കിയുള്ള എല്ലാം ചോദ്യങ്ങൾക്കും സന്തോഷത്തോടെ ആണ് താരം മറുപടി പറഞ്ഞത്.