ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നവൻ, സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്നവൻ, വേറെന്ത് വേണം, ശ്രുതി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകിന് പകരമായാണോ ചക്കപ്പഴം വരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഏത് പരിപാടി വന്നാലും ഉപ്പും മുളകും അതേ പോലെ…

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകിന് പകരമായാണോ ചക്കപ്പഴം വരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഏത് പരിപാടി വന്നാലും ഉപ്പും മുളകും അതേ പോലെ തുടരണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പുതിയ പരിപാടിയാണ് ഇതെന്നും ഉപ്പും മുളകുമായി ബന്ധമില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് എല്ലാവരും ഈ പരിപാടി ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, റാഫി, സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങി വന്‍താരനിരയാണ് ചക്കപ്പഴത്തിനായി അണിനിരന്നിട്ടുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അർജുൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയത്, താരം പിന്മാറിയത് വലിയ വാർത്ത ആയിരുന്നു. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങളെല്ലാം മുന്നേറുന്നത്. ചക്കപ്പഴത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്,

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ശ്രുതിയുടെ ഏറ്റവും പുതിയ ചിത്രമാണ് വൈറൽ ആകുന്നത്. ആത്മ സുഹൃത്തിന് ഒപ്പമുള്ള ചിത്രവും അതിനു നൽകിയ മനോഹര ക്യാപ്‌ഷനും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നവൻ, സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്നവൻ, വേറെന്ത് വേണം’, എന്ന ക്യാപ്‌ഷൻ നൽകിയാണ് ശ്രുതി ചിത്രം പങ്ക് വച്ചത്. ഫാഷൻ ഫോട്ടോഗ്രാഫർ ജിതിൻ ബാബുവാണ് ചിത്രത്തിലുള്ളത്.നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമെന്റുമായി എത്തുന്നത്, എന്തൊരു ക്യൂട്ട് ആണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.