സൂര്യയും സുധ കൊങ്കരയും..!! ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു..!!

ഒരു ബയോപിക്കായി എത്തിയ തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സൂരറൈ പോട്ര്. സുധ കൊങ്കരയുടെ സംവിധാനത്തില്‍ സൂര്യയായിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്. ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് സുരറൈ…

ഒരു ബയോപിക്കായി എത്തിയ തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സൂരറൈ പോട്ര്. സുധ കൊങ്കരയുടെ സംവിധാനത്തില്‍ സൂര്യയായിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്. ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് സുരറൈ പോട്രു പറഞ്ഞത്. ഈ ചിത്രം സിനിമാ ലോകത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ഭാഷാഭേദമന്യ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. മലയാളത്തിന്റെ പ്രിയപ്പെട്ട നടി അപര്‍ണ ബോലമുരളിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത്. ഈ സിനിമയില്‍ സൂര്യയോടൊപ്പം അപര്‍ണയുടെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടു.

ഇപ്പോഴിതാ സുധകൊങ്കരയും സൂര്യയും ചേര്‍ന്ന് അടുത്ത ഒരു സിനിമയ്ക്കായി തയ്യാറെടുക്കുകയാണ് എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതും ഒരു ബയോപിക്ക് തന്നെയാവും എന്നാണ് സൂചന. സംവിധായിക തന്നെയാണ് ഇതേ കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ സംസാരിച്ചത്. എന്നാല്‍ ആരെ കുറിച്ചായിരിക്കും സിനിമ എന്നോ എന്ന് ചിത്രീകരണം തുടങ്ങും എന്നോ അവര്‍ അറിയിച്ചിട്ടില്ല.

നിലവില്‍ സുധ കൊങ്കരയും സൂര്യയും ജോലി തിരക്കുകളില്‍ ആണെന്നും ഇത് കഴിഞ്ഞ ഉടനെ സിനിമ സംഭവിക്കും എന്നുമാണ് പുറത്ത് വരുന്ന മറ്റ് റിപ്പോര്‍ട്ടുകള്‍. സുധ കൊങ്കര- സൂര്യ കൂട്ടുകെട്ടില്‍ കൊവിഡ് കാലത്ത് പുറത്തിറങ്ങിയ സൂരറൈ പോട്ര് എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പുറത്തിറങ്ങിയത്.

വളരെ പ്രശംസ നേടിയ ഈ ചിത്രത്തിന്റെ കൂട്ടുകെട്ട് തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ മറ്റൊരു ഹിറ്റില്‍ കുഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല. അതേസമയം, സിനിമയെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.