Film News

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്..!! എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകര്‍…!!

മുരളിഗോപി എന്ന പ്രതിഭ എന്തെല്ലാം വിശേഷണങ്ങള്‍ കൊണ്ടാണ് മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത്. അഭിനേതാവ്, തിരക്കഥാകൃത്ത്, പ്രൊഡ്യൂസര്‍, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ എല്ലാം ശോഭിക്കുന്ന താരത്തിന്റെ ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ക്യാപ്ഷന്‍ ഒന്നുമില്ലാത താരം പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം ആരാധകര്‍ക്ക് പലവിധത്തിലുള്ള സൂചനകളാണ് നല്‍കുന്നത് എന്നാണ് പലരുടേയും വിലയിരുത്തല്‍. ക്യാപ്ഷനുകള്‍ ഒന്നുമില്ലാതെ ഭൂമിയുടെ ചിത്രം തന്റെ കവര്‍ പേജ് ആയാണ് താരം പോസ്റ്റ്

പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റുകള്‍ക്കൊപ്പം ഏറെപ്പേരും ചോദിക്കുന്നത് എമ്പുരാനെ കുറിച്ചാണ്. ഇത് എമ്പുരാന്റെ ഉദയമാണോ… പുതിയ സിനിമ ഏതാണ്..എന്തോ വലുത് വരാനിരിക്കുന്നു എന്നെല്ലാമാണ് പ്രേക്ഷകര്‍ മുരളി ഗോപി പങ്കുവെച്ച ചിത്രത്തിന് അടിയില്‍ വന്ന് അഭിപ്രായങ്ങള്‍ പറയുന്നത്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ലീസിഫര്‍ 2 എന്ന ഹാഷ്ടോഗോടെ ലൂസിഫര്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജ് മോഹന്‍ലാലിന്റെ ഒരു ഫോട്ടോ തന്‌റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. അവിടുന്ന് ദിവസങ്ങള്‍ക്കിപ്പുറമാണ് ലൂസിഫറിന്റെ കഥാകൃത്ത് മുരളി ഗോപി ക്യാപ്ഷന്‍ ഇല്ലാതൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമാ രംഗത്ത് വലിയ ഹിറ്റായി

മാറിയി സിനിമയായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ സിനിമ പൃഥ്വിരാജിന്റെ കന്നി സംവിധാനം ആയിരുന്നു. ഈ സിനിമ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയതോടെയാണ് ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും പൃഥ്വിരാജും മുരളി ഗോപിയും ചേര്‍ന്ന് നടത്തിയത്. സിനിമ ഉടന്‍ തുടങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

Trending

To Top