ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോടുപോലും മാന്യത കൈ വിടാതെ സംസാരിക്കുന്ന ആളാണ് മണിക്കുട്ടൻ

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മണിക്കുട്ടൻ ബിഗ്‌ബോസിൽ നിന്നും പുറത്ത് പോയത്, ബിഗ്‌ബോസിൽ ഉണ്ടായ ചില സംഭവങ്ങളിൽ മനം നൊന്താണ് താരം ഷോയിൽ നിന്നും പുറത്ത് പോയത്, തനിക്ക് ഇനി ഇവിടെ നില്ക്കാൻ കഴിയില്ല…

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മണിക്കുട്ടൻ ബിഗ്‌ബോസിൽ നിന്നും പുറത്ത് പോയത്, ബിഗ്‌ബോസിൽ ഉണ്ടായ ചില സംഭവങ്ങളിൽ മനം നൊന്താണ് താരം ഷോയിൽ നിന്നും പുറത്ത് പോയത്, തനിക്ക് ഇനി ഇവിടെ നില്ക്കാൻ കഴിയില്ല തനിക്ക് എത്രയും പെട്ടെന്ന് തന്നെ പുറത്ത് പോകണം എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്, ആരോടും ഒന്നും പറയാതെ ആണ് മണിക്കുട്ടൻ ഷോയിൽ നിന്നും പുറത്തേക്ക് പോയത്.  ബിഗ് ബോസിനോട് തനിക്ക് സംസാരിക്കണം എന്ന് അഭ്യർത്ഥിച്ച് മണിക്കുട്ടൻ കൺഫെഷൻ റൂമിലെത്തിയാണ് ഷോയിൽ തുടരാൻ താൽപ്പര്യമില്ലെന്ന കാര്യം അറിയിച്ചത്.

ഇതേ തുടർന്ന് ഷോയിൽ തുടരാൻ ബിഗ്‌ബോസ് നിരവധി തവണ നിര്ബന്ധച്ചെങ്കിലും തനിക്ക് തുടരാൻ താൽപര്യം ഇല്ല എന്നാണ് മണിക്കുട്ടൻ ബിഗ്‌ബോസിനോട് പറഞ്ഞത്. ഇപ്പോൾ മണികുട്ടനെ കുറിച്ച് സുധീർ സംസാരിക്കുകയാണ്. ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും ക്ഷമ ചോദിക്കേണ്ടിടത്ത് ക്ഷമ ചോദിക്കാനും അറിയുന്ന, ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോടുപോലും മാന്യത കൈ വിടാതെ സംസാരിക്കുന്ന, സങ്കടം വരുമ്പോൾ കരയുന്നത് കുറച്ചിൽ ആയി കാണാത്ത, കരയുന്നവരെ ചേർത്ത് നിർത്തുന്ന, പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അവിശ്വസനീയമാം വിധം സ്നേഹം തോന്നുന്ന സ്വഭാവമുള്ള വ്യക്തി ആണ് മണിക്കുട്ടൻ എന്നാണ് സുധീർ പറയുന്നത്, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച കുറിപ്പിലാണ് സുധീർ ഈ കാര്യം വ്യക്തമാക്കിയത്.

സുധീർ പറയുന്നത് ഇങ്ങനെ,  “മണിക്കുട്ടൻ, എന്തൊരു മനുഷ്യനാണയാൾ! ആരെയും വാടി, പോടീ എന്ന് പോലും വിളിച്ചു ആക്ഷേപിക്കാത്ത, കഴിവും അതിനൊപ്പം വിനയവും ചേർന്ന, അസാധാരണമായ കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള, ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും ക്ഷമ ചോദിക്കേണ്ടിടത്ത് ക്ഷമ ചോദിക്കാനും അറിയുന്ന, ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോടുപോലും മാന്യത കൈ വിടാതെ സംസാരിക്കുന്ന, സങ്കടം വരുമ്പോൾ കരയുന്നത് കുറച്ചിൽ ആയി കാണാത്ത, കരയുന്നവരെ ചേർത്ത് നിർത്തുന്ന,

പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അവിശ്വസനീയമാം വിധം സ്നേഹം തോന്നുന്ന സ്വഭാവമുള്ള വ്യക്തി.”“അവൻ ഫ്ളാറ്റ് നേടിയാലും ഇല്ലെങ്കിലും ഈ വ്യക്തി ആളുകളുടെ മനസ്സ് സ്വന്തമാക്കി കഴിഞ്ഞു. അവന്റെ മാതാപിതാക്കൾക്ക് അവനെയോർത്ത് അഭിമാനിക്കാം. ആർമികൾക്കും ഫേസ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങൾ ജയിക്കുന്നത് കാത്തിരിക്കുന്നു എംകെ, സാക്ഷരകേരളം അർഹിക്കുന്ന ബിഗ് ബോസ് വിജയി നിങ്ങളാണ്… അവൻ ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോവില്ലെന്നു പ്രതീക്ഷിക്കുന്നു,” എന്നാണ് സുധീർ പറയുന്നത്.