Film News

ആ ഒരു കാര്യത്തിൽ ലാൽ സാറും, പൃഥ്വിരാജു൦ ഒരുപാട് വ്യത്യസ്തരാണ്, സുജിത് സുധാകരൻ

Published by
Suji

മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു കോസ്റ്റ്യൂം ഡിസൈനർ ആണ് സുജിത് സുധാകർ, ഇപ്പോൾ സുജിത് മോഹൻലാലിനും, പൃഥ്വിരാജിനും ഇടയിലുള്ള ഒരു വ്യത്യസ്ത സ്വഭാവത്തെ കുറിച്ച് തുറന്നു പറയുകയാണ്. ലാൽ സാറിനൊപ്പം മരക്കാർ, ലൂസിഫർ എന്നി ചിത്രങ്ങളിലും താൻ ആയിരുന്നു അദ്ദേഹത്തിന്റെ കോസ്റ്റ്യൂമർ, എന്നാൽ അദ്ദേഹത്തിനെ കളറോ, അല്ലെങ്കിൽ സ്പെഷ്യൽ ഡ്രെസ്സന്നോ അങ്ങനെ ഒന്നും ആവശ്യപ്പെടില്ല, അദ്ദേഹത്തിനെ അങ്ങനെ നിർബന്ധിത കാര്യങ്ങൾ ഒന്നും തന്നെയില്ല സുജിത് പറയുന്നു

എന്നാൽ പൃഥ്വിരാജിന്റെ കാര്യം അങ്ങനെയല്ല, ബ്രാൻഡഡ് ഡ്രെസ്സുകൾ ആണ് കൂടുതൽ ഇഷ്ട്ടം, അതിൽ നല്ല സെൻസാണ് പുള്ളിക്ക്, ജാക്കറ്റുകൾ ആണ് കൂടുതൽ ധരിക്കുന്നത്, നല്ല ബ്രാൻഡുകൾ തെരെഞ്ഞെടുത്താണ് പൃഥ്വിരാജ് വേഷങ്ങൾ ധരിക്കുന്നത്, ഡ്രെസിന്റെ പ്രൈസിന്റെ കാര്യത്തിലും ക്വളിറ്റിയുടെ കാര്യത്തിലും വ്യക്തമായ ധാരണനടത്തിയാണ് പൃഥ്വിരാജ് ഡ്രെസ്സുകൾ ധരിക്കുന്നത്, ഈ ഒരു കാര്യത്തിൽ ലാൽ സാറും, പൃഥിരാജുവും നല്ല വത്യാസമാണ് പുലർത്തുന്നത്

നിരവധി ചിത്രങ്ങളിലെ താരങ്ങൾക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്ന ആളാണ് സുജിത് സുധാകരൻ, ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത് സുജിത് ആണ്