ഇത്ര ബേജാറായി നമ്മള്‍ കാണേണ്ടതുണ്ടോ? സുലൈഖ മന്‍സില്‍ ടീസര്‍

‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം സുലൈഖ മന്‍സിലിന്റെ ടീസര്‍ പുറത്തുവിട്ടു. പ്രണയ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രണയ ദിനത്തില്‍ അണിയറപ്രവത്തകര്‍ പുറത്തുവിട്ടിരുന്നു.…

‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം സുലൈഖ മന്‍സിലിന്റെ ടീസര്‍ പുറത്തുവിട്ടു. പ്രണയ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രണയ ദിനത്തില്‍ അണിയറപ്രവത്തകര്‍ പുറത്തുവിട്ടിരുന്നു. ലുക്മാന്‍ അവറാന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ ചേര്‍ന്നാണ് സുലൈഖ മന്‍സില്‍ നിര്‍മ്മിക്കുന്നത്. ഈദ് റിലീസായി ചിത്രം തിയറ്ററിലെത്തും.

കണ്ണന്‍ പട്ടേരിയാണ് ഛായാഗ്രാഹകന്‍. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്‍കുന്നു. അഡീഷണല്‍ സോങ്സ് – രാമമൂര്‍ത്തി – ടി.കെ കുറ്റിയാലി, സലിം കൊടത്തൂര്‍. എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള. ആര്‍.ജി വയനാടന്‍ – മേക്കപ്പ്, കോസ്റ്റ്യൂംസ് – ഗഫൂര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ് – ശബരീഷ് വര്‍മ, ജിനു തോമ.തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്.