‘അവളെ കണ്ടെത്തി… പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടി…’; വലിയ സന്തോഷം പങ്കുവച്ച് സണ്ണി ലിയോൺ

തന്റെ വീട്ടിലെ ജോലികൾക്ക് സഹായിക്കുന്ന സ്ത്രീയുടെ മകളെ കണ്ടെത്തിയതായുള്ള ആശ്വാസ വാർത്ത അറിയിച്ച് നടി സണ്ണി ലിയോൺ. പെൺകുട്ടിയെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതമാണ് സണ്ണി ലിയോൺ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘‘അവളെ…

തന്റെ വീട്ടിലെ ജോലികൾക്ക് സഹായിക്കുന്ന സ്ത്രീയുടെ മകളെ കണ്ടെത്തിയതായുള്ള ആശ്വാസ വാർത്ത അറിയിച്ച് നടി സണ്ണി ലിയോൺ. പെൺകുട്ടിയെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതമാണ് സണ്ണി ലിയോൺ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘‘അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർഥത്ഥനകൾക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് വളരെയധികം നന്ദി അറിയിക്കുന്നു. 24 മണിക്കൂറുകൾക്ക് ശേഷം അനുഷ്കയെ ഞങ്ങൾക്ക് തിരികെ ലഭിച്ചു‘‘ – സണ്ണി ലിയോൺ കുറിച്ചു.

കുട്ടിയെ കാണാനില്ലെന്നുള്ള പോസ്റ്റ് ഷെയർ ചെയ്യുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും സണ്ണി ലിയോൺ നന്ദി അറിയിച്ചു. കുട്ടിയെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് 50000 രൂപ നൽകുമെന്നും സണ്ണി ലിയോൺ കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ബുധനാഴ്ചയോടെ മുംബൈയിലെ ജോഗേശ്വരിൽ നിന്നാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നവർക്ക് 11,000 രൂപയാണ് കുടുംബം പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് താരം 50,000 രൂപ കൂടി പ്രതിഫലം നൽകാമെന്ന് അറിയിച്ചത്.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

‘‘ഇത് അനുഷ്ക, എന്റെ വീട്ടു ജോലിക്കാരിയുടെ മകളാണ്. എട്ടാം തിയതി വൈകിട്ട് ഏഴ് മണി മുതൽ ജോഗേശ്വരി വെസ്റ്റിൽ നിന്ന് കുട്ടിയെ കാണാതായി. 9 വയസ്സാണ്. അവൾക്കായി തിരച്ചിലിലാണ് മാതാപിതാക്കൾ. അവളെ കണ്ടെത്തുകയോ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 11,000 രൂപ പ്രതിഫലം നൽകും . ഇതു കൂടാതെ 50,000 രൂപ ഞാൻ നൽകും. നിങ്ങളുടെ കണ്ണുകൾ തുറന്ന് ഈ കുഞ്ഞിനെ തിരയൂ’’.- സണ്ണി ലിയോൺ കഴിഞ്ഞ ദിവസം കുറിച്ചത് ഇങ്ങനെയാണ്.