അവരാണ് എന്റെ ക്രഷ്! ഇഷ്ട നായികയെ കുറിച്ച് സുരേഷ് ഗോപി

മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ ആണ് സുരേഷ് ഗോപി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍. മികച്ച പ്രതികരണമാണ് പാപ്പന് ലഭിക്കുന്നത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ്…

മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ ആണ് സുരേഷ് ഗോപി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍. മികച്ച പ്രതികരണമാണ് പാപ്പന് ലഭിക്കുന്നത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പഴയ നായികയെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുരേഷ് ഗോപി. പാപ്പന്റെ പ്രൊമോഷനിടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

സുരേഷ് ഗോപിയുടെ എക്കാലത്തെയും ശ്രദ്ധേയമായ ചിത്രമാണ് എന്റെ സൂര്യപുത്രിക്ക്. അമല, ശ്രീവിദ്യ, എംജി സോമന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായിരുന്നു. മായാ വിനോദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിച്ചത്.

ചോക്ലേറ്റ് ഹീറോ ഇമേജില്‍ ഡാന്‍സ് കളിച്ച സുരേഷ് ഗോപിയെ മിസ്സ് ചെയ്തിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. അതിനുള്ള സുരേഷ് ഗോപിയുടെ മറുപടിയാണ് വൈറലായിരിക്കുന്നത്.

ചാക്കോച്ചന്‍ ചെയ്ത വേഷങ്ങള്‍ കണ്ട് കൊതിച്ചിട്ടുണ്ട് എന്ന് സുരേഷ് ഗോപി പറയുന്നു. തനിക്ക് ലഭിക്കുന്നത് കുറച്ചുകൂടി പക്വതയുള്ള കഥാപാത്രമാണ് എന്നും താരം പറയുന്നു.

എന്റെ സൂര്യപുത്രി എന്ന സിനിമയിലാണ് ചാക്കോച്ചന്‍ സിനിമയുടെ അല്പം ഷെയ്ഡ് ഉള്ള കഥാപാത്രം ചെയ്യാന്‍ തനിക്ക് സാധിച്ചത്. അമലയോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.