പ്രണവ് വളരെ സിംപിൾ ആണെന്ന് പറയുന്നവർ ഇതുകൂടെ കേൾക്കണമെന്ന് സുരേഷ് കൃഷ്ണ

Published by
Vishnu.M

യുവ താരങ്ങളിൽ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് പ്രണവ് മോഹൻലാൽ. മലയാളത്തിലെ സൂപ്പർ താരത്തിന്റെ മകനായി ജനിച്ചിട്ടും യാതൊരു താര ജാടയും ഇല്ലാതെ പെരുമാറുന്ന ഒരു വ്യക്തിയാണ് പ്രണവ് എന്ന് ഷൂട്ടിങ് ലൊക്കേഷനുകളിൽ കൂടെ പ്രവർത്തിച്ചിട്ടുള്ള പലരും പറഞ്ഞിട്ടുള്ളത്. പൊതുവെ മാധ്യമങ്ങൾക്ക് മുന്നിൽ വരാനോ അഭിമുഖങ്ങൾ നൽകാനോ അദ്ദേഹം തയ്യാറായിട്ടില്ല.

 

അടുത്തിടെ പ്രണവിന്റെ സ്വാഭാവത്തെപ്പറ്റിയും താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെപ്പറ്റിയും സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് കൃഷ്ണൻ സംസാരിക്കുകയുണ്ടായി. പ്രണവ് ശാന്തസ്വഭാവക്കാരനാണെന്ന് പലരും പറയാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ കാരണവും വ്യക്തമാക്കി.

എല്ലാരും പറയാറുണ്ട് അവന് ശാന്ത സ്വഭാവമാണ് ഒരു പായ വിരിച്ചുകൊടുത്താൽ അവിടെ കിടക്കും എന്നൊക്കെ. ഇതൊക്കെ ലാലേട്ടനെ അറിയാത്തതുകൊണ്ടാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്. ലാലേട്ടൻ ഇതിന് അപ്പുറമാണ്. ലൊക്കേഷനിൽ എത്ര മോശപ്പെട്ട ഭക്ഷണം കിട്ടിയാലും മോഹൻലാൽ കഴിക്കുമെന്നും എവിടെ വേണമെങ്കിലും കിടന്നുറങ്ങുമെന്നും സുരേഷ് കൃഷ്ണൻ പറയുന്നു.

 

പുലി മുരുകന്റെ ഷൂട്ടിംഗ് ലൊക്കേഷനിലൊക്കെ അങ്ങനെയായിരുന്നു പായവിരിച്ചാണ് ലാലേട്ടൻ കിടന്നത്. അറബിയും ഒട്ടകവും പി. മാധവൻ നായരും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ മരുഭൂമിയിൽ ഒരു പായ വിരിച്ചിട്ട് അതിന്റെ അടിയിൽ ഇരുന്നതായും സുരേഷ് കൃഷ്ണ ഓർത്തു. ഇത്രെയും എളിമയുള്ള ഒരു വ്യക്തിയുടെ മകന് അങ്ങനെയേ പെരുമാറുകയുള്ളുവെന്നും സുരേഷ് കൃഷ്ണൻ പറഞ്ഞു.

ലാലേട്ടനെ അറിയാത്തവരാണ് അപ്പു അത്രെയും സിംപിൾ ആണെന്ന് പറയുന്നത്. ലാലേട്ടൻ അതിനേക്കാൾ സിംപിൾ ആണ്. അപ്പുവിന്റെ അമ്മയും അങ്ങനെ തന്നെയാണെന്നും ഇവരെ കണ്ട വളർന്ന അപ്പുവും അങ്ങനെ തന്നെയാണെന്നും സുരേഷ് കൃഷ്ണൻ വ്യക്തമാക്കി.

അച്ഛനെപ്പോലെ താരം വളരെ സിംപിൾ ആണെങ്കിലും സിനിമയിൽ വലിയ താല്പര്യം ഇല്ലാത്ത വ്യക്തിയാണ് അപ്പുവെന്ന് അദ്ദേഹം പറയുന്നു. പ്രണവ് സിനിമയിൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി. അപ്പു സിനിമയിൽ ഒരു താല്പര്യവും ഇല്ലാത്ത ആളാണ്. നിർബന്ധിച്ചൊക്കെയാണ് അഭിനയിപ്പിക്കുന്നതെന്നും സുരേഷ് കൃഷ്ണൻ പറയുന്നു.