മലയാളത്തിന്റെ പ്രിയനടന് സുരേഷ്ഗോപിയ്ക്ക് ഓണക്കോടി സമ്മാനിച്ച് മിമിക്രി കലാകാരന്മാര്. മാറ്റിനി അവതരിപ്പിച്ച മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ മാറ്റിനി- മാ മഹോത്സവ വേദിയില്‍ വെച്ചാണ് അദ്ദേഹം കലാകാരന്മാരില് നിന്ന് സ്നേഹ സമ്മാനമായി നല്കിയ ഓണക്കോടി ഏറ്റുവാങ്ങിയത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി എന്‍.എം ബാദുഷയാണ് ഈ സന്തോഷം പങ്കുവെച്ച് ചിത്രങ്ങളും ആരാധകര്‍ക്കായി പുറത്ത് വിട്ടത്. വേദിയില്‍ നിറചിരിയോടെ
തന്റെ പ്രിയ സഹോദരങ്ങളും സുഹൃത്തുക്കളും നല്കിയ സ്നേഹസമ്മാനം സുരേഷ് ഗോപി ഏറ്റുവാങ്ങി.. എന്‍. എം ബാദുഷ പങ്കുവെച്ച പോസ്റ്റിന് അടിയില്‍ നിരവധി ആരാധകരാണ് സുരേഷ് ഗോപിയ്ക്ക് ഓണാശംസകള്‍ നേര്‍ന്ന് എത്തുന്നത്. ഇവരോടൊപ്പം അദ്ദേഹം ഓണസദ്യയും കഴിച്ചു, തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം മിമിക്രി കലാകാരന്മാരേയും ചേര്‍ത്ത് പിടിക്കാന്‍ കാണിച്ച മനസ്സാണ് സുരേഷ് ഗോപിയുടേത്. തനിക്ക് വരുന്ന ഓരോ സിനിമകളുടേയും അഡ്വാന്‍സില്‍ നിന്ന് ഒരു വലിയ തുക അദ്ദേഹം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് വേണ്ടി മാറ്റി വെയ്ക്കാറുണ്ട്.
അന്ന് ആ പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായും അറിയിച്ച് എത്തിയത്. താന്‍ ഒരുപാട് സമ്പാദിക്കുന്നില്ല.. പക്ഷേ, കിട്ടുന്നതില്‍ ഒരു പങ്ക് മറ്റുള്ളവരെ സഹായിക്കാന്‍ വിനിയോഗോക്കുന്നതില് സന്തോഷം മാത്രം കാണുന്ന വ്യക്തിയാണ് സുരേഷ്ഗോപി. തന്റെ ഭാര്യപോലും ഇങ്ങനെ താന്‍ അകമഴിഞ്ഞ് പലരേയും സഹായിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.