മെഗാ സ്റ്റാറിനെ കാണാന്‍ സൂര്യ നേരിട്ടെത്തി..! ‘കാതല്‍’ ലൊക്കേഷനില്‍ താരസംഗമം!!

Published by
Nikhina

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമാ സെറ്റില്‍ നിന്നുള്ള ഒരു ഗംഭീര വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സെറ്റിലേക്ക് നേരിട്ടെത്തിയിരിക്കുകയാണ് തമിഴ് സിനിമാ ലോകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ.. ഇന്ന് ലൊക്കേഷനില്‍ എത്തിയ നടന്‍ സൂര്യയുടെ വീഡിയോയും ഫോട്ടോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

കാതല്‍ ലൊക്കേഷനില്‍ സംഭവിച്ച താരസംഗമത്തിന് ആരാധകരും സാക്ഷികളാവുകയാണ്. ഫാന്‍സ് പേജുകളില്‍ അടക്കം ഈ വാര്‍ത്ത ആഘോഷമായി മാറുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പം നടിപ്പിന്‍ നായകന്‍ എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ ഭാര്യ വീണ്ടും ഒരു മലയാള സിനിമയുടെ ഭാഗമാകുന്നതിലും അത് മമ്മൂക്കയുടെ നായിക ആകുന്നതിലുമുള്ള സന്തോഷം സിനിമ പ്രഖ്യാപിച്ച സമയത്ത് തന്നെ സൂര്യ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ സെറ്റില്‍ നേരിട്ടെത്തി അതിന് സാക്ഷിയായിരിക്കുകയാണ് താരം. ഇവര്‍ ഒന്നിച്ച് സംസാരിക്കുന്നതിന്റേയും ഭക്ഷണം കഴിക്കുന്നതിന്റേയും വീഡിയോകളും ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ജിയോ ബേബിയാണ് കാതല്‍ ദി കോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ സംവിധായകന്‍. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ശക്തമായൊരു സിനിമ ഒരുക്കിയ സംവിധായകനും മമ്മൂക്കയും ഒന്നിക്കുന്നു

എന്ന വാര്‍ത്ത സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലേക്ക് ജ്യോതികയെ നായികയായി നിര്‍ദേശിച്ചതും മമ്മൂക്ക തന്നെ ആയിരുന്നു എന്ന് സംവിധായകന്‍ ജിയോ ബേബി പറഞ്ഞിരുന്നു. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് കാതല്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.