‘പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട്’ സൂര്യ ജെ മേനോന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശ്രദ്ധേയായ മത്സരാര്‍ത്ഥിയായിരുന്നു മോഡല്‍ സൂര്യ ജെ മേനോന്‍. ബിഗ് ബോസിന് ശേഷവും മോഡലിംഗിലടക്കമുള്ള മേഖലകളില്‍ സജീവമായി തുടരുകയാണ് സൂര്യ. സമൂഹമാധ്യമങ്ങളില്‍ സജീവമായ സൂര്യ പങ്കുവച്ച പുതിയൊരു പോസ്റ്റാണ്…

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശ്രദ്ധേയായ മത്സരാര്‍ത്ഥിയായിരുന്നു മോഡല്‍ സൂര്യ ജെ മേനോന്‍. ബിഗ് ബോസിന് ശേഷവും മോഡലിംഗിലടക്കമുള്ള മേഖലകളില്‍ സജീവമായി തുടരുകയാണ് സൂര്യ. സമൂഹമാധ്യമങ്ങളില്‍ സജീവമായ സൂര്യ പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പുതിയതായി വാങ്ങിയ കാറിന്റെ വിശേഷങ്ങള്‍ പങ്ക് വെക്കുകയാണ് താരം. ഇത്ര കാലത്തിനിടയില്‍ ഒറു കാറില്ലാത്തതിനാല്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും അവഹേളനങ്ങളും സൂര്യ പങ്ക് വെക്കുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സൂര്യ.ജെ മേനോന്‍ പോസ്റ്റ് ചെയ്തത്.

‘കാണുന്നവര്‍ക്കു ഇതൊരു സാധാരണ കാര്‍ ആയിരിക്കും.പക്ഷെ എനിക്ക് ഇത് കുറെ വര്‍ഷങ്ങളുടെ സ്വപ്നസാഫല്യം ആണ്. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തം ആയിട്ട് ഒരു കാര്‍ .വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട് .അപ്പോള്‍ അമ്മ പറയും നമ്മള്‍ക്കു നടക്കാന്‍ കാലുകള്‍ എങ്കിലും ഉണ്ട് . അത് പോലും ഇല്ലാത്തവരുടെ അവസ്ഥ ആലോചിച്ചു നോക്കൂ എന്ന് .നാടോടിക്കാറ്റിലെ ശ്രീനിവാസന്‍ സര്‍ പറഞ്ഞ പോലെ ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് അമ്മ എന്നെ ആശ്വസിപ്പിക്കും . നമ്മുടെ സമയം വന്നു വിജയാ എന്ന് ഞാന്‍ ഇന്ന് അമ്മയോട് പറഞ്ഞു . കാര്‍ വന്നപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖത്തു തെളിഞ്ഞ സന്തോഷം എന്റെ മുഖത്തു അഭിമാനത്തിന്റെ പൂത്തിരി കൊളുത്തി .എന്റെ ഒരു സ്വപ്നം കൂടി അങ്ങനെ ഇന്ന് യാഥാര്‍ഥ്യമായി’.

നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ‘അദ്ധ്വാനിച്ച് പണമുണ്ടാക്കി ആഗ്രഹിച്ച ഒരു സാധന0 സ്വന്തമാക്കുമ്പോഴുള്ള സന്തോഷവു0 അഭിമാനവു0 ഒന്ന് വേറെ തന്നെയാണ്’ ഇതായിരുന്നു ഒരാളുടെ കമന്റ്. ‘വലിയ കാര്‍ ആയാലും ചെറിയ കാര്‍ ആയാലും നമ്മള്‍ ജോലി എടുത്ത് വാങ്ങുന്നത് ഒരു അന്തസ് ആണ്’ എന്നാണ് മറ്റൊരാളുടെ കമന്റ്.