വെളുപ്പിന് മുതൽ കോളുകൾ വരുന്നു; ഞാൻ ആരോഗ്യവാനായി ഇരിക്കുന്നു, ദ ഷോ മസ്റ്റ് ഗോ ഓൺ ടി എസ് രാജു!

തന്റെ മരണവാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് കാണുകയും പ്രീയപ്പെട്ടവരോടെല്ലാം ഞാൻ മരിച്ചിട്ടില്ല എന്ന് വിളിച്ചുപറയുകയും ചെയ്യേണ്ട വന്ന അവസ്ഥയാണ് നടൻ ടി എസ് രാജുവിന്. പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ചുകൊണ്ട് താൻ പൂർണ്ണ ആരോഗ്യവാനെന്ന് പറയുകയാണ്…

തന്റെ മരണവാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് കാണുകയും പ്രീയപ്പെട്ടവരോടെല്ലാം ഞാൻ മരിച്ചിട്ടില്ല എന്ന് വിളിച്ചുപറയുകയും ചെയ്യേണ്ട വന്ന അവസ്ഥയാണ് നടൻ ടി എസ് രാജുവിന്. പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ചുകൊണ്ട് താൻ പൂർണ്ണ ആരോഗ്യവാനെന്ന് പറയുകയാണ് ടി എസ് രാജു. ആരാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് എന്ന് അറിയില്ലെന്നും താരം വ്യക്തമാക്കി.

വെളുപ്പിന് ആറുമണിമുതൽ ഫോണിന് റെസ്റ്റില്ലെന്നും താൻ അഭിനയിക്കുന്ന എന്നും സമ്മതം ഷൂട്ടിങ് തുടങ്ങാൻ ഇരിക്കുകയാണെന്നും ഇറച്ചി സിനിമയുടെ ഷൂട്ടിങ്ങിലും ആയിരുന്നു താൻ, എന്തിനു വേണ്ടിയാണു ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ലെന്നും താരം വ്യക്തമാക്കി.

തനിക്ക് എൺപതിന് അടുത്ത് വയസുണ്ടെങ്കിലും ഇതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ല. കൂടാതെ ജീവിത ശൈലി രോഗങ്ങളും ഇല്ല. പനി പോലും വന്നിട്ട് കുറേയേറെക്കാലമായി. ഉടനെ ഒന്നും ഞാൻ അങ്ങനെ മരിക്കുകയൊന്നുമില്ല. ഇനിയും പത്ത് നാൽപത് വർഷം കൂടെ ഞാനിങ്ങനെ തന്നെയിരിക്കും. നാടകങ്ങളിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ച താരമാണ് ടിഎസ് രാജു. ത്രീ മെൻ ആർമി എന്ന സിനിമയിലൂടെയാണ് ടിഎസ് രാജു സിനിമയിലെത്തിയത്‌