Film News

എന്തിനാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുന്നത്! കരിയറും വ്യക്തിജീവിതവും തമ്മിൽ കൂട്ടികുഴക്കരുത്, തമന്ന 

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് തമന്ന, എന്നാൽ താരത്തിന്റെ വിവാഹത്തെ കുറിച്ച് ഒരുപാടു വിമർശനം ഉയർന്നിരുന്നു, താൻ വിവാഹം കഴിക്കുന്നത് തന്റെ ബോയ് ഫ്രണ്ടും, സഹതാരവുമായ വിജയ്‌ വർമ്മയാണെന്നാണ് വാർത്തകൾ വരുന്നത്, ഞങ്ങൾ തമ്മിൽ ഒന്നിച്ചു താമസം ആണൊന്നും , ഉടൻ വിവാഹം കഴിക്കാൻ പോകുന്നോ എന്നുമാണ് ഒരുപാടുപേർ ചോദിക്കുന്നത്, എന്നാൽ എന്തിനാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുന്നത് തമന്ന ചോദിക്കുന്നു.

താൻ ഇപ്പോൾ വിവാഹത്തെക്കാൾ കൂടുതൽ കരിയറിനാണ് വില കല്പിക്കുന്നത്, എന്റെ കരിയറും, വ്യക്തിജീവിതവും തമ്മിൽ കൂട്ടികുഴക്കരുത്, അത് തനിക്കിഷ്ട്ടമല്ല എന്നും നടി കൂട്ടിച്ചേർക്കുന്നു. എന്നാൽ താൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട് എന്നാൽ ഇപ്പോൾ ഇല്ല. പോകെ പോകെ അതിനെ കുറിച്ച് ആലോചിക്കാം തമന്ന പറയുന്നു.

എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ സന്തോഷം തരുന്നത് സിനിമ അഭിനയം ആണ്, അതിലെ പല കഥപാത്രങ്ങൾ ചെയ്യ്തു ഞാൻ ആസ്വാദനം കണ്ടെത്തുകയാണ്, അത് അങ്ങനെ തന്നെ തുടരും . അതിനിടയിൽ വിവാഹത്തെ കുറിച്ചും, മറ്റുകാര്യങ്ങളെ കുറിച്ചും തന്നിൽ വിഷമം ഉണ്ടാക്കിപ്പിക്കരുത്. തമന്ന പറയുന്നു,

 

Trending

To Top