അഡ്വാൻസ് വാങ്ങി കോൾഷീറ്റ് നൽകുന്നില്ല, താരങ്ങൾ സിനിമ സെറ്റിൽ നിന്നും ഇറങ്ങിപോകുന്നു ; തമിഴ് താരങ്ങൾക്കെതിരെ നിർമ്മാതാക്കൾ

തമിഴ് സിനിമ മേഖലയി നിർമ്മാതാക്കളും നടന്മാരും തമ്മിലുള്ള പ്രശ്നം കനക്കുന്നു. മുൻനിര താരങ്ങൾക്കെതിരെ നിർമ്മാതാക്കൾ രംഗത്ത്. അഡ്വാൻസ് വാങ്ങിയതിനുശേഷം കോൾഷീറ്റ് നൽകുന്നില്ലെന്ന പരാതിയുൾപ്പടെ ഉയർന്നതിന് പിന്നാലെ നടപടി സ്വീകരിക്കാൻ ജൂൺ 18ന് ചേർന്ന തമിഴ്…

തമിഴ് സിനിമ മേഖലയി നിർമ്മാതാക്കളും നടന്മാരും തമ്മിലുള്ള പ്രശ്നം കനക്കുന്നു. മുൻനിര താരങ്ങൾക്കെതിരെ നിർമ്മാതാക്കൾ രംഗത്ത്. അഡ്വാൻസ് വാങ്ങിയതിനുശേഷം കോൾഷീറ്റ് നൽകുന്നില്ലെന്ന പരാതിയുൾപ്പടെ ഉയർന്നതിന് പിന്നാലെ നടപടി സ്വീകരിക്കാൻ ജൂൺ 18ന് ചേർന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ യോഗത്തിൽ തീരുമാനമാകുകയായിരുന്നു.

ചിമ്പു, വിശാൽ, വിജയ് സേതുപതി, എസ് ജെ സൂര്യ, അഥർവ, യോഗിബാബു എന്നിവർ പരാതി ഉയർന്നവരിൽ ഉൾപ്പെടുന്നു. കൂടാതെ, നടിമാരായ അമല പോൾ, ലക്ഷ്‌മി റായ് എന്നിവർ പത്ത് ബോഡി ഗാർഡുമാരെ ചുമതലപ്പെടുത്തിയെന്നും ഇതിന്റെ ചെലവിനായി നിർമാതാക്കളിൽ നിന്ന് കൂടുതൽ പ്രതിഫലം വാങ്ങിയെന്നും പരാതി ഉയരുന്നു.

താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നിന്ന് നടൻ ധനുഷ് ഇറങ്ങിപ്പോയതായി ശ്രീ തെനണ്ടൽ സ്റ്റുഡിയോ മേധാവിയായ മുരളി രാമസ്വാമി ആരോപിച്ചു. തന്റെ സിനിമ പൂർത്തിയാക്കിയതിനുശേഷം മാത്രം മറ്റ് സിനിമകളിൽ പ്രവർത്തിക്കാൻ ധനുഷിനെ നിർബന്ധിക്കണമെന്ന് രാമസ്വാമി കൗൺസിലിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.