അഖില്‍ മാരാരിന്റെ കപടമുഖം പുറത്തായിട്ടും ഇപ്പോഴും പുറത്ത് ‘മാന്യന്‍’ പ്രതികരിച്ചവര്‍ പുറത്ത് ‘വിഷങ്ങളും’!! വോട്ട് ചെയ്തവര്‍ തന്നെ എയറില്‍ കേറ്റുന്ന ദിവസം വരും

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ലാപ്പിലെത്തിയിരിക്കുകയാണ്. നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയായ മത്സരത്തില്‍ ഇന്ന് കിരീടം ആര് ചൂടുമെന്ന് അറിയാന്‍…

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ലാപ്പിലെത്തിയിരിക്കുകയാണ്. നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയായ മത്സരത്തില്‍ ഇന്ന് കിരീടം ആര് ചൂടുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമുള്ളൂ.

ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ വിജയകിരീടം ആരാകും ചൂടുക എന്ന ചര്‍ച്ചകളാണ് സോഷ്യലിടത്ത് നടക്കുന്നത്. നിരവധി പ്രവചനങ്ങളും നടക്കുന്നുണ്ട്. ഭൂരിഭാഗം പ്രവചനങ്ങളിലും അഖില്‍ മാരാരാണ് വിജയി. ഷോയിലെ ശക്തനായ മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്നത് അഖിലാണ്.

എന്നാല്‍ അഖില്‍ മാരാര്‍ക്കെതിരെ സോഷ്യലിടത്ത് കുറിപ്പ് വൈറലായിരിക്കുകയാണ്. അഖില്‍ ഇരട്ടത്താപ്പുകാരനാണെന്നും ആ പൊയ്മുഖം ഒരുനാള്‍ അഴിഞ്ഞു വീഴും. വോട്ട് ചെയ്ത ആരാധകരെല്ലാം എയറില്‍ കേറ്റുന്ന ദിവസം വരുമെന്നുമാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസ് മലയാളം അണ്‍ ഒഫീഷ്യല്‍ ഗ്രൂപ്പില്‍ അലാസ്‌ക യങ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.

റിനോഷിനെക്കുറിച്ച് അഖില്‍ നടത്തിയ പരാമര്‍ശം ചേര്‍ത്താണ് കുറിപ്പ്. റിനോഷ് ഷോയില്‍ നിന്നും ആരോഗ്യപ്രശ്‌നം കാരണം പിന്മാറിയിരുന്നു. ഷോയില്‍ അഖിലിന്റെ ആശയങ്ങളെ എതിര്‍ക്കുന്നയാളായിരുന്നു റിനോഷ്. ഈ സീസണിലെ ഏറ്റവും ആരാധകരുണ്ടായിരുന്ന താരമാണ് റിനോഷ്.

അഖില്‍ – ‘എന്റെ മക്കള്‍ ഒക്കെ വന്നു നിന്റെ ഫാന്‍സ് ആണെന്ന് പറഞ്ഞു റിനോഷേ, നിന്നെ കളിച് തോല്‍പ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഇപ്പൊ ഉള്ളു ‘ അഖില്‍ – ‘ മിഥുനെ കൊണ്ട് ആ കഥ പറയിപ്പച്ചത് റിനോഷാണ്’

റിനോഷ് മാരാരിന്റെ മുഖത്ത് നോക്കി നിങ്ങള്‍ ഒരു ‘വിഷം’ ആണെന്ന് പറഞ്ഞിട്ടുണ്ട്, മറിച്ചു മാരാര്‍ റിനോഷിനോട് ഇതുവരെ മുഖത്ത് നോക്കി എന്തേലും പറഞ്ഞിട്ടുണ്ടോ?
ഇല്ല അതിനുള്ള ഗട്‌സ് ഇല്ല?? പൊതുവെ സ്‌ട്രോങ്ങ് ആണ് എന്ന് തോന്നുന്നവരെ സുഖിപ്പിച്ചു അങ്ങ് നിര്‍ത്തും, ഇല്ലേല്‍ പിടിച്ചു തമ്പിയും മച്ചമ്പിയും ആക്കും… നമ്മക്ക് പോഴത്തരം പറയാന്‍ ജുനൈസും ശോഭയും ഉണ്ടല്ലോ അവരാകുമ്പോ വലിയ സീനും ഇല്ല. ??
ഇന്ന് ഈ സീസണ്‍ അവസാനിക്കും, അഖില്‍ മാരാര്‍ ആയിരിക്കും ടൈറ്റില്‍ വിന്നറും. പക്ഷെ ഇവന്റെ ഒക്കെ കപടമുഖം വെളിച്ചത്തായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ട് പോലും അഖില്‍ മാരാര്‍ ഇപ്പോഴും പുറത്ത് മാന്യന്‍ ആണ്…ഇയാളുടെ slut shaming നും bullying നും എതിരെ പ്രതികരിച്ചവര്‍ പുറത്ത് ‘ വിഷങ്ങളും’. ??
അഖില്‍ മാരാര്‍ എന്ന hypocrite fully exposed ആവാന്‍ കിടക്കുന്നതെ ഉള്ളു…as always ഇന്ന് വോട്ട് ചെയ്തവര്‍ തന്നെ എയറില്‍ കേറ്റി വിടുന്ന ഒരു ദിവസം വരും. Waiting! എന്നാണ് കുറിപ്പില്‍ പറയുന്നത്.