സ്റ്റാര്‍മാജിക് താരം തന്‍വി രവീന്ദ്രന്‍ വിവാഹിതയായി

മൂന്നുമണി, ഭദ്ര, പരസ്പരം, രാത്രിമഴ എന്നീ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് തന്‍വി രവീന്ദ്രന്‍. മൂന്നു മണി എന്ന സീരിയലിലൂടെ കടന്നുവന്ന തന്‍വി പിന്നീട് രാത്രിമഴയിലും പരസ്പരത്തിലും പ്രേക്ഷകരുടെ മനംകവറുകയായിരുന്നു. മലയാളത്തിന് പുറമെ അന്യ…

മൂന്നുമണി, ഭദ്ര, പരസ്പരം, രാത്രിമഴ എന്നീ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് തന്‍വി രവീന്ദ്രന്‍. മൂന്നു മണി എന്ന സീരിയലിലൂടെ കടന്നുവന്ന തന്‍വി പിന്നീട് രാത്രിമഴയിലും പരസ്പരത്തിലും പ്രേക്ഷകരുടെ മനംകവറുകയായിരുന്നു. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും റിയാലിറ്റി ഷോകളിലും തന്‍വി തിളങ്ങിയിട്ടുണ്ട്.

ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ പരിപാടികളും തന്‍വി പ്രേക്ഷക ശ്രദ്ധേ പിടിച്ചു പറ്റി. ഇപ്പോഴിതാ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മുംബൈ സ്വദേശിയായ ഗണേഷ് ആണ് കാസര്‍കോട്ട് കാരിയായ തന്‍വിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ദുബായില്‍ പ്രൊജക്റ്റ് മാനേജരാണ് ഗണേഷ്. നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.
അത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എയര്‍ ഹോസ്റ്റസ് ആയിരുന്ന തന്‍വി പിന്നീട് മോഡലിംഗ് രംഗത്തും നിന്നാണ് അഭിനയ മേഖലയിലേക്ക് കടന്നു വന്നത്.