Film News

‘ടർബോ‘ കാസ്റ്റിലെ സർപ്രൈസ് പുറത്ത്, മമ്മൂട്ടിക്കെതിരെ ‘കൊടൂര‘ വില്ലൻ എത്തും? സുനിൽ മലയാളത്തിലേക്ക്

Published by
Gargi

പ്രഖ്യാപനം തൊട്ട് തന്നെ ചർച്ചയായി മാറിയ പ്രോജക്ട് ആണ് ‘ടർബോ‘. മമ്മൂട്ടിും വൈശാഖും വീണ്ടും ഒന്നിക്കുമ്പോൾ ചിത്രത്തിന് മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതുന്നു എന്നുള്ളതും ശ്രദ്ധേയ ഘടകമാണ്. ഇപ്പോൾ ചിത്രത്തിന്റെ കാസ്റ്റ് സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ‘ടർബോ’യിൽ തെലുങ്ക് താരം സുനിലും അഭിനയിക്കും. സുനിലിന്റെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ് ‘ടർബോ’.

ജയിലർ, മാർക്ക് ആന്റണി, ജപ്പാൻ തുടങ്ങിയ സിനിമകളിൽ ഗംഭീര പ്രകടനത്തോടെ തിളങ്ങി നിൽക്കുന്ന സമയത്താണ് സുനിൽ മലയാളത്തിലേക്ക് വരുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റിലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും.

വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് സം​ഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ്.എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്‌ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പാടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ ആൻഡ് ആഭിജിത്ത് (മമ്മൂട്ടി). മേക്കപ്പ്: റഷീദ് അഹമ്മദ്–ജോർജ് സെബാസ്റ്റ്യൻ (മമ്മൂട്ടി), പ്രൊഡക്‌ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്. ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്ണു സുഗതൻ.