ധോണി ചിത്രത്തില്‍ വിജയ് നായകന്‍!!!

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ വിജയ് യുടെ ജന്മദിനം നാളെയാണ്. ഇന്നേ അതിന്റഎ ആഘോഷം തുടങ്ങിയിരിക്കുകയാണ് ആരാധകര്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ദളപതി 66 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടൈറ്റില്‍ ഉള്‍പ്പെടെയുള്ള അപ്ഡേറ്റുകള്‍ പുറത്തു…

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ വിജയ് യുടെ ജന്മദിനം നാളെയാണ്. ഇന്നേ അതിന്റഎ ആഘോഷം തുടങ്ങിയിരിക്കുകയാണ് ആരാധകര്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി
ഇന്ന് വൈകുന്നേരം ദളപതി 66 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടൈറ്റില്‍ ഉള്‍പ്പെടെയുള്ള അപ്ഡേറ്റുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു സര്‍പ്രൈസാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

നാളെ ദളപതിയുടെ ജന്മദിനം പ്രമാണിച്ചു ഒരു വമ്പന്‍ ചിത്രം പ്രഖ്യാപിക്കപ്പെടുമെന്നും ആ ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നത് രണ്ട് ലോക കിരീടങ്ങള്‍ കൊണ്ട് വന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോണിയാണെന്നാണ് പ്രമുഖ മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യം
നിര്‍മ്മിക്കുന്നത് ബോളിവുഡ് ചിത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. ശേഷം നയന്‍ താര പ്രധാന വേഷം ചെയ്യുന്ന ഒരു തമിഴ് ചിത്രമാകും ധോണിയൊരുക്കുകയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോളിതാ ദളപതി വിജയ്യും- ധോണിയും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വിജയ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് വംശി സംവിധാനം ചെയ്യുന്ന ദളപതി 66 ആണ്. ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്.
ദില്‍ രാജു ആണ് നിര്‍മ്മാണം. രശ്മിക മന്ദാനയാണ് നായിക.