‘എന്റെ ഭര്‍ത്താവ് വളരെ പ്രയാസപ്പെട്ട് മലയാളം പഠിച്ചെടുത്തു, കേട്ടപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല’- വീഡിയോ

ഓരോ വ്യക്തിയും ജീവിതത്തില്‍ ഏറ്റവും മനോഹരമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ദിവസം വിവാഹമാണ്. പ്രണയിച്ച് വിവാഹം കഴിക്കുകയാണെങ്കില്‍ അതിന് മാറ്റു കൂടും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വിവാഹ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആഫ്രിക്കന്‍ മലയാളിയായ ജെനോവ…

ഓരോ വ്യക്തിയും ജീവിതത്തില്‍ ഏറ്റവും മനോഹരമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ദിവസം വിവാഹമാണ്. പ്രണയിച്ച് വിവാഹം കഴിക്കുകയാണെങ്കില്‍ അതിന് മാറ്റു കൂടും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വിവാഹ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആഫ്രിക്കന്‍ മലയാളിയായ ജെനോവ ജൂലിയനും ആഫ്രിക്കന്‍ വംശജനായ ഡെന്‍സണ്‍ എ പ്രയറും തമ്മിലുള്ള വിവാഹ വീഡിയോയാണ് പുറത്തുവന്നത്.

ഡെന്‍സണ്‍ വിവാഹദിനത്തില്‍ മലയാളത്തില്‍ ജെനോവയെ പ്രൊപ്പോസ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. ജെനോവയോടുള്ള പ്രണയം അവളുടെ മാതൃഭാഷയില്‍ പറയണമെന്നത് ഡെന്‍സണിന്റെ ആഗ്രഹമായിരുന്നു. വിവാഹത്തിന്റെയന്ന് തന്നെ ഈ ആഗ്രഹം സാധിച്ചപ്പോള്‍ ജെനോവയും ഒന്ന് ഞെട്ടി, സന്തോഷം കൊണ്ട് അവളുടെ കണ്ണു നനഞ്ഞു.

‘ഞാന്‍ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ കൃപ കിട്ടി. ഞാന്‍ നിന്നെ സ്നേഹിക്കുന്നു’- എന്നാണ് ഡെന്‍സണ്‍ നല്ല പച്ചമലയാളത്തില്‍ ജെനോവയോട് പറയുന്നത്. ജെനോവയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘എന്റെ ഭര്‍ത്താവ് വളരെ പ്രയാസപ്പെട്ട് മലയാളം പഠിച്ചെടുത്തു. ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല’- എന്ന അടിക്കുറിപ്പോടെയായിരുന്നു ജെനോവ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തത്.