‘ദളപതി 66’…!! ഒടുവില്‍ വിജയ് യുടെ നായികയെ പ്രഖ്യാപിച്ചു..!!

ഭാഷാഭേദമന്യേ ആരാധകരുള്ള നടനാണ് ദളപതി വിജയ്. കോടിക്കണക്കിന് ജനങ്ങളുടെ ആരാധനാപാത്രമായ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ സുപ്രധാന വിവരങ്ങളാണ് പുറത്ത് വരുന്നത്. ‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന ‘ദളപതി 66’ എന്ന ചിത്രം ഇന്ത്യന്‍…

ഭാഷാഭേദമന്യേ ആരാധകരുള്ള നടനാണ് ദളപതി വിജയ്. കോടിക്കണക്കിന് ജനങ്ങളുടെ ആരാധനാപാത്രമായ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ സുപ്രധാന വിവരങ്ങളാണ് പുറത്ത് വരുന്നത്. ‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന ‘ദളപതി 66’ എന്ന ചിത്രം ഇന്ത്യന്‍ സിനിമാ രംഗത്ത് തന്നെ വലിയൊരു ചരിത്രം ആകും എന്നതില്‍ സംശയമില്ല. പ്രഖ്യാപനം മുതല്‍ക്കേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമയെ കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആരായിരിക്കും ചിത്രത്തില്‍ എത്താന്‍ പോവുന്ന ഭാഗ്യനടി എന്നായിരുന്നു ആരാധകര്‍ തിരഞ്ഞുകൊണ്ടിരുന്നത്.

പലരുടേയും പേരുകള്‍ ഉയര്‍ന്നു വന്നു എങ്കിലും ആരായിരിക്കും എന്ന കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല. എന്നാലിപ്പോഴിതാ ആരാധകരുടെ പ്രിയനടി രശ്മിക മന്ദാന ആയിരിക്കും വിജയ്ക്ക് നായിക ആയി എത്തുക എന്നാണ് പുറത്ത് വരുന്ന വിവരം. ‘ദളപതി 66’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകന്‍ വംശി പൈടിപള്ളി സംവിധാനം ചെയ്യുന്നത്.

നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി. അതേസമയം, പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്താന്‍ പോകുന്നത്. ഈ വാര്‍ത്തയും ആരാധകരില്‍ ആവേശം ഉണര്‍ത്തിയിരുന്നു.