അച്ഛനും മഞ്ജുവും മത്സരിച്ച് അഭിനയിച്ചു… പക്ഷേ!! അച്ഛന്‍ നെര്‍വസായി- ഷോബി തിലകന്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യറും മണ്‍മറഞ്ഞ് പോയ മഹാനടന്‍ തിലകനും ഒരുമിച്ച് എത്തിയ സിനിമയായിരുന്നു കണ്ണ് എഴുതി പൊട്ടും തൊട്ട്. ഇരുവര്‍ക്കും ഒരുപാട് പ്രശംസകള്‍ നല്‍കിക്കൊടുത്ത സിനിമയാണ് കണ്ണ് എഴുതി പൊട്ടും തൊട്ട്.…

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യറും മണ്‍മറഞ്ഞ് പോയ മഹാനടന്‍ തിലകനും ഒരുമിച്ച് എത്തിയ സിനിമയായിരുന്നു കണ്ണ് എഴുതി പൊട്ടും തൊട്ട്. ഇരുവര്‍ക്കും ഒരുപാട് പ്രശംസകള്‍ നല്‍കിക്കൊടുത്ത സിനിമയാണ് കണ്ണ് എഴുതി പൊട്ടും തൊട്ട്. ഇപ്പോഴിതാ അച്ഛനും മഞ്ജുവും അതില്‍ മത്സരിച്ചാണ് അഭിനയിച്ചത് എന്ന് പറയുകയാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍.

അതേസമയം, മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ നെര്‍വസായെന്ന് തോന്നിയിട്ടുണ്ടെന്ന് ഷോബി തിലകന്‍. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റുമെന്നും ഇരുവരും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് അതെന്നും ഷോബി പറഞ്ഞു.

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ തിലകന്‍ പറഞ്ഞ വാക്കുകളും ഷോബി തിലകന്‍ ആരാധകര്‍ക്ക് മുന്‍പാകെ പങ്കുവെയ്ക്കുകയാണ്. ‘മഞ്ജു വാര്യര്‍ എന്ന നടിയെ കുറിച്ച് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റും.

മഞ്ജുവുമായി മത്സരിച്ചുള്ള ഒരഭിനയമായിരുന്നു. അച്ഛന്‍ ചെറുതായി നെര്‍വസായി എന്ന് തോന്നുന്നു.’ മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാന്‍ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നു.’ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.