ഇനി സ്റ്റാർ മാജിക്കിലേക്കില്ല ? തങ്കച്ചന് ആശംസകളുമായി ആരാധകർ

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ താരമാണ് തങ്കച്ചൻ വിതുര. കൗണ്ടറുകളിലൂടെയും സ്കിറ്റുകളിലൂടെയും പരീക്ഷകരുടെയും സഹതാരങ്ങളുടെയും അതിഥികളുടെ ഉൾപ്പടെ ശ്രദ്ധ നേടിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ സ്റ്റാർ മാജിക്കിൽ നിന്നും ഇടവേള…

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ താരമാണ് തങ്കച്ചൻ വിതുര. കൗണ്ടറുകളിലൂടെയും സ്കിറ്റുകളിലൂടെയും പരീക്ഷകരുടെയും സഹതാരങ്ങളുടെയും അതിഥികളുടെ ഉൾപ്പടെ ശ്രദ്ധ നേടിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ സ്റ്റാർ മാജിക്കിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. താരത്തിന്റെ ഈ ഇടവേളയ്ക്ക് പിന്നിലെ കാരണം അറിഞ്ഞപ്പോൾ ആശംസ പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. തങ്കച്ചൻ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് താരം സ്റ്റാർ മാജിക്കിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്. തങ്കച്ചൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചതും. “മലയാള സിനിമയിലേക്കുള്ള എൻ്റെ ആദ്യ നായക പരിവേഷം ഷാനു സ്റ്റീഫൻ സംവിധാനം ചെയ്യുന്ന മാരുതൻ എന്ന സിനിമയിലൂടെ , എല്ലാവരുടെയും ഇതുവരെയും ഉണ്ടായിരുന്ന സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടൈറ്റിൽ ഇവിടെ അനൗൺസ് ചെയ്യുന്നു , first look poster ഉടൻ തന്നെ പുറത്തിറങ്ങുന്നതായിരിക്കും.” എന്നായിരുന്നു താരം കുറിച്ചത്. വലിയ സ്വീകാര്യത തന്നെയാണ് തങ്കച്ചന് ലഭിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് തങ്കച്ചന് ആശംസകളുമായി എത്തിയത്.