വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല, തുറന്നടിച്ച് അനുമോള്‍

മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോള്‍. അനുമോള്‍ അഭിനയിച്ച ചായില്യം ഏറെ നിരൂപകപ്രശംസ പിടിച്ച് പറ്റിയ ചിത്രമാണ്. വെടിവഴിപാട്, ഇവന്‍ മേഘരൂപന്‍, അകം , റോക്‌സ്റ്റാര്‍ എന്നീ ചിത്രങ്ങളിലെ അനുമോളുടെ…

മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോള്‍. അനുമോള്‍ അഭിനയിച്ച ചായില്യം ഏറെ നിരൂപകപ്രശംസ പിടിച്ച് പറ്റിയ ചിത്രമാണ്. വെടിവഴിപാട്, ഇവന്‍ മേഘരൂപന്‍, അകം , റോക്‌സ്റ്റാര്‍ എന്നീ ചിത്രങ്ങളിലെ അനുമോളുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോള്‍ തന്റെ ചിത്രങ്ങളൊക്കെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. സിനിമാലോകത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അനുമോള്‍.

അനുമോളുടെ വാക്കുകള്‍,

സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും.


അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത.
സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീഷണി പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം എന്നും അനുമോള്‍ വ്യക്തമാക്കുന്നു.