വരനെ വെളിപ്പെടുത്തി യുവനടി അമേയ മാത്യു

തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തി യുവനടിയും മോഡലുമായ അമേയ മാത്യു. ഒരാഴ്ച മുമ്പ് വിവാഹ നിശ്ചയത്തിന്റെ മോതിരം കൈമാറിയതിന്റെ ചിത്രങ്ങൾ അമേയ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രതിശ്രുത വരന്റെ മുഖമോ പേരോ അമേയ…

തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തി യുവനടിയും മോഡലുമായ അമേയ മാത്യു. ഒരാഴ്ച മുമ്പ് വിവാഹ നിശ്ചയത്തിന്റെ മോതിരം കൈമാറിയതിന്റെ ചിത്രങ്ങൾ അമേയ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രതിശ്രുത വരന്റെ മുഖമോ പേരോ അമേയ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ വരൻ ആരാണെന്ന് സോഷ്യൽ മീഡിയയിൽ നിന്ന് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.

വരന്റെ മുഖം വെളിപ്പെടുത്താതെ ഫോട്ടോ ഇട്ടിരുന്നതിനാൽ നിരവധി കമന്റുകളാണ് അമേയയുടെ പോസ്റ്റിന് താഴെ വന്നത്. ഇതിനൊന്നും താരം മറുപടി നൽകിയിരുന്നില്ല. തുടർന്ന് ഇന്നാണ് വരൻ ആരെന്ന് അമേയ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കീണ്ടിലൂടെയാണ് അവർ വരന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്.


”ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾ കൂടി കടന്നു വരുകയാണ്,” എന്നാണ് ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്. പിറന്നാൾ ദിവസം വരനെ പരിചയപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നെന്നാണ് അമേയ പറയുന്നത്. എന്നെ പൂർണതയിലേക്ക് കൊണ്ടെത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പതിശ്രുത വരൻ.