ഓസ്ട്രേലിയയിൽ ഇനി മുതൽ മെഡിക്കൽ ഉപയോഗത്തിന് എംഡിഎംഎയും മാജിക് കൂണും

ഓസ്ട്രേലിയയിലെ ഡ്രഗ്സ് വാച്ച്ഡോഗ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു പ്രസ്ഥാവന ഇറക്കിയിരുന്നു. എന്തെന്നാൽ എംഡിഎംഎ ഇനി മുതൽ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഉപയോഗിക്കാം എന്ന് പറഞ്ഞിരിക്കുകയാണ്. എംഡിഎംഎയും സൈലോസിബിനും സാധാരണയായി എക്സ്റ്റസി, മാജിക് മഷ്റൂം എന്നാണ് ഇവിടെ…

ഓസ്ട്രേലിയയിലെ ഡ്രഗ്സ് വാച്ച്ഡോഗ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു പ്രസ്ഥാവന ഇറക്കിയിരുന്നു. എന്തെന്നാൽ എംഡിഎംഎ ഇനി മുതൽ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഉപയോഗിക്കാം എന്ന് പറഞ്ഞിരിക്കുകയാണ്. എംഡിഎംഎയും സൈലോസിബിനും സാധാരണയായി എക്സ്റ്റസി, മാജിക് മഷ്റൂം എന്നാണ് ഇവിടെ അറിയപ്പെടുന്നത്.

വിഷാദരോഗത്തിനും പിടിഎസ്ഡി (പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ) ചികിത്സയിലും എംഡിഎംഎയും സൈലോസിബിനും ഉപയോഗിക്കുമെന്ന് അറിയിക്കുകയാണ് ഓസ്ട്രേലിയയിലെ ഡ്രഗ്സ് വാച്ച്ഡോഗ്. ഓസ്ട്രേലിയയിലെ ഡ്രഗ്സ് വാച്ച്ഡോഗായ തെറാപ്പിറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ, തങ്ങളുടെ ഗവേഷണം ‘ചില രോഗികളിൽ ഇവ ഫലപ്രദമായതിന്റെ തെളിവുകൾ’ കണ്ടെത്തിയിട്ടുണ്ടെന്നും ജൂലൈ മുതൽ ഈ രണ്ട് മരുന്നുകളും വളരെ നിയന്ത്രിത ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മാത്രമേ ഉപയോഗിക്കുവെന്നും അറിയിക്കുന്നുണ്ട്. (നിലവിൽ നിരോധിത പദാർത്ഥങ്ങൾ ആണ് എംഡിഎംഎയും സൈലോസിബിനും)

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡറിന് എംഡിഎംഎയും വിഷാദരോഗത്തിന് സൈലോസിബിനുമാണ് ഉപയോഗിക്കുക.അതേ സമയം സൗത്ത് ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റിയിലെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധ ഗവേഷകനുമായ മൈക്ക് മസ്‌ക്കർ ഓസ്ട്രേലിയയിലെ ഡ്രഗ്സ് വാച്ച്ഡോഗ് ഈ നടപടിയെ സ്വാഗതം ചെയ്തു.ഈ രണ്ട് മരുന്നുകളും ‘ഇൻഹിബിഷനുകൾ കുറയ്ക്കുന്നു’വെന്നും ബുദ്ധിമുട്ടുള്ള ചിത്രങ്ങളും ഓർമ്മകളും പ്രോസസ്സ് ചെയ്യാൻ ആളുകളെ സഹായിക്കുമെന്നും മസ്‌ക്കർ പറഞ്ഞു.

 

 

View this post on Instagram

 

A post shared by The Tatva (@thetatvaindia)