ആരെങ്കിലും സോറി പറഞ്ഞ് ഇതിനൊരു പരിഹാരം കാണണം!!

മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടമാണ് പലപ്പോഴും കൊച്ചുകുട്ടികളുടേത്. ഇന്ന് പാട്ടും ഡാൻസും അഭിനയവുമൊക്കെയായി സോഷ്യൽ മീഡിയയിൽ താരമാകാറുണ്ട് കുഞ്ഞുങ്ങൾ. ചിലരാവട്ടെ, രസികൻ സംസാര ശൈലികൊണ്ടാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കാറുള്ളത്. ഇപ്പോഴിതാ, ഒരു രസികൻ മാപ്പു പറച്ചിലാണ് സമൂഹമാധ്യമങ്ങളിൽ…

മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടമാണ് പലപ്പോഴും കൊച്ചുകുട്ടികളുടേത്. ഇന്ന് പാട്ടും ഡാൻസും അഭിനയവുമൊക്കെയായി സോഷ്യൽ മീഡിയയിൽ താരമാകാറുണ്ട് കുഞ്ഞുങ്ങൾ. ചിലരാവട്ടെ, രസികൻ സംസാര ശൈലികൊണ്ടാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കാറുള്ളത്. ഇപ്പോഴിതാ, ഒരു രസികൻ മാപ്പു പറച്ചിലാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

സ്‌കൂളിൽ ആമി എന്ന കുട്ടി തന്നോട് മാത്രം ഫ്രണ്ട് ആകുന്നില്ല എന്നുപറഞ്ഞുതുടങ്ങുന്ന പരാതി ഒരു വ്‌ലോഗ് പോലെ അങ്ങനെ നീളുകയാണ്. എനിക്ക് ഇതുകാരണം തല പൊട്ടുകയാണ് എന്നും തല ചമ്മന്തിയാകുകയാണ് എന്നുമൊക്കെ ഈ കുഞ്ഞുമിടുക്കി പറയുകയാണ്. ഏറ്റവും ഒടുവിൽ സോറിയൊക്കെ പറയുന്നുണ്ട് ആ കുഞ്ഞ് മോൾ. ആര് ആരോടാണ് സോറി പറയുന്നതെന്നും പറയേണ്ടതെന്നും കേൾക്കുന്നവർക്ക് മനസിലാകില്ല എന്നതാണ് മറ്റൊരു കര്യം.

ആർ ജെ ജോസഫ് അന്നം കുട്ടി ജോസഫാണ് ഇൻസ്റ്റഗ്രമിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.’ആരെങ്കിലും സോറി പറഞ്ഞ് ഇതിനൊരു പരിഹാരം കാണണം.ps : ലാസ്റ്റ് രണ്ട് സെന്റെൻസ് ഉണ്ട്! നൈസാണ്’ എന്നാണ് വീഡിയോയുടെ ക്യാപ്ഷനയി കുറിച്ചിരിക്കുന്നത്. ആ കൊച്ചു കുഞ്ഞിന്റെ സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും അങ്ങേയറ്റമാണ് ഈ വീഡിയോ എന്നാണ് പലരും പറയുന്നത്.