‘ദൃശ്യം 2’വിന് ഗോവൻ ചലച്ചിത്ര മേളയിൽ പ്രീമിയർ; ചിത്രത്തിന്റെ പ്രത്യേക പ്രദർശനമുണ്ടെന്ന് അജയ് ദേവ്ഗൺ

ഇന്നതെലെയാണ് അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2’ റീമേക്ക് പ്രദർശനത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘ദൃശ്യം 2’ റീമേക്ക് 53-ാമത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും എന്ന കാര്യം അറിയിച്ചിരിക്കുകയാണ്…

ഇന്നതെലെയാണ് അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2’ റീമേക്ക് പ്രദർശനത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘ദൃശ്യം 2’ റീമേക്ക് 53-ാമത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും എന്ന കാര്യം അറിയിച്ചിരിക്കുകയാണ് എൻഎഫ്ഡിസി (നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

സിനിമ നവംബർ 21ന് ഗോവയിൽ പ്രദർശിപ്പിക്കും എന്ന് അറിയിച്ച് അജയ് ദേവ്ഗണും സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സിനിമയുടെ പ്രത്യേക പ്രദർശനനം കാണാൻ താൻ എത്തുമെന്നും അജയ് ദേവ്ഗൺ പറഞ്ഞു.മോഹൻലാൽ-ജീത്തു ജോസഫ് 2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ ഹിന്ദി റീമേക്ക് വളരെയധികം ശ്രദ്ധ നേടിയിരുന്നു.

അജയ് ദേവ്ഗണിനെ കൂടാതെ തബു, ശ്രേയ ശരൺ,ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങങ്ങളായി എത്തിയത്. ദൃശ്യം ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ, തെലുങ്ക്,സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. 2021ൽ ആണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രദർശനത്തിനെത്തിയത്.ആമസോൺ പ്രൈം വീഡിയോയിൽ ആയിരുന്നു ദൃശ്യം റിലീസിനെത്തിയത്.