‘എന്തിനെന്റെ കുഞ്ഞുപൂവിനെ കണ്ണെറിഞ്ഞു സ്വന്തമാക്കി നീ’; ആനന്ദം പരമാനന്ദത്തിലെ രണ്ടാമത്തെ ഗാനമെത്തി

Published by
AISHUAISWARYA

ഷാഫി സംവിധാനം ചെയ്യന്ന പുതിയ സിനിമയാണ് ‘ആനന്ദം പരമാനന്ദം’. ചിത്രത്തിലെ രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഷാൻ റഹ്‌മാൻ ഈണമിട്ട് മനു മഞ്ജിത്തിന്റെ വരികൾക്ക് ഹരിശങ്കറും മീനാക്ഷിയും പാടിയ ‘എന്തിനെന്റെ നെഞ്ചിനുള്ളിലെ കൂടുതാഴിടാൻ മറന്ന നാൾ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

മികച്ച ദൃശ്യാവിഷ്‌ക്കാരമാണ് ഗാനത്തിന് ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഷറഫുദ്ദിൻ, ഇന്ദ്രൻസ്, അനഘ നാരായണൻ, അജു വർഗീസ് എന്നിവരാണ് ഈ ഗാനത്തിൽ അഭിനേതാക്കളായി എത്തിയിക്കുന്നത്. ആനന്ദം പരമാനന്ദം നർമ്മവും ഫാന്റസിയുമൊക്കെ കൈകോർത്ത് ഒരുക്കുന്ന ചിത്രമാണ്.എം. സിന്ധു രാജാണ് ആനന്ദം പരമാനന്ദത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിന്ധുരാജും ഷാഫിയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രിസ്മസിനു മുന്നോടിയായി ഈ മാസം 23ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.സിനിമ സപ്ത തരംഗ് ക്രിയേഷൻസാണ് നിർമിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ്  ആനന്ദം പരമാനന്ദം ചിത്രീകരിച്ചത്. മനോജ് പിള്ളയാണ് സിനിമയുടെ ഛായഗ്രാഹകൻ. എഡിറ്റിംഗ് സാജൻ,കോസ്റ്റ്യൂംസ് സമീറ സനീഷ്, ആർട്ട് ഡയറക്ടർ അർക്കൻ എസ് കർമ്മ, മേക്കപ്പ് പട്ടണം റഷീദ്.