അമൃതയ്ക്ക് പിന്നാലെ ഗോൾഡൻ വിസ സ്വന്തമാക്കി ഗോപി സുന്ദർ

സംഗീത സംവിധായകൻ ഗോപി സുന്ദറിന് ഗോൾഡൻ വിസ ലഭിച്ചു. അമൃതയ്ക്ക് ഗോൾഡൻ വിസ ലഭിച്ചതിന് പിന്നാലെയാണ് ഗോപി സുന്ദറിന് ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത്…

സംഗീത സംവിധായകൻ ഗോപി സുന്ദറിന് ഗോൾഡൻ വിസ ലഭിച്ചു. അമൃതയ്ക്ക് ഗോൾഡൻ വിസ ലഭിച്ചതിന് പിന്നാലെയാണ് ഗോപി സുന്ദറിന് ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഗോപി സുന്ദർ തന്റെ വിസ സ്വീകരിച്ചത്. ഗോൾഡൻ വിസ സ്വീകരിക്കാൻ അമൃത സുരേഷും ഗോപി സുന്ദറിനൊപ്പം എത്തിയിരുന്നു.

ഗോപി സുന്ദറിന് ഗോൾഡൻ വിസ ലഭിച്ച കാര്യം അമൃത ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയത്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെയാണ് യുഎഇ ഭരണകൂടം സാധാരണയായി അനുവദിക്കുന്നതാണ് ഈ ഗോൾഡൻ വിസ.നിലവിൽ പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുന്നതാണ്.

മലയാളത്തിലെ പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അടുത്തിടെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ ഇളവ് കൂടുതൽ വിഭാഗങ്ങളിലേക്ക് ഗോൾഡൻ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ശ്രമിക്കുന്നത്