Categories: Film News

മറാത്തി ഗാനത്തിന് സഹോദരി ഇഷാനിക്കൊപ്പം ചുവടുവെച്ച് അഹാന കൃഷ്ണ!

Published by
AISHUAISWARYA

സമൂഹമാധ്യമങ്ങളിൽ സജീവമാണ് യുനടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തക, ഗായിക, സംവിധായിക തുടങ്ങി എല്ലാ നിലകളിലും ശ്രദ്ദേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും അഹാന കൃഷ്ണ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തന്റെ സഹോദരിമാർക്കൊപ്പമുള്ള നിമിഷങ്ങൾ അഹാന പങ്കുവയ്ക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാവാറുണ്ട്.

ഇപ്പോഴിതാ, രണ്ടാമത്തെ സഹോദരി ഇഷാനിക്കൊപ്പം ഹിറ്റ് മറാത്തി ഗാനത്തിന് ചുവടുവയ്ക്കുയാണ് അഹാന കൃഷ്ണ. അഹാനയെ പോലെ സഹോദരിമാരും നൃത്തത്തിൽ മികവ് പുലർത്തുന്നവരാണ്. ഇഷാനി മികച്ചൊരു നടി കൂടിയാണ്. മമ്മൂട്ടിയുടെ വൺ എന്ന സിനിമയിലൂടെയാണ് താരം ഇഷാനിയുടെ അരങ്ങേറ്റം.

അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. അതേ സമയം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അഹാന. പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായ അടി എന്ന ചിത്രത്തിലൂടെയാണ് തരം തിരികെയെത്തിയത്. നാൻസി റാണിയാണ് അഹാനയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.