ഇനി അന്താരാഷ്ട്ര ബ്രാൻഡുകളുടെ വസ്ത്രം ധരിക്കില്ലെന്ന് കങ്കണ

ബോളിവുഡിലെ സൂപ്പർ താരമായ കങ്കണ റണാവത്ത് എയർപോർട്ട് ലുക്ക് ട്രെൻഡിംഗ് ആക്കിയതാരമാണ. താൻ ഇത്രയും നാളും മുതലാളിത്തത്തിന്റെ ഇരയാവുകയായിരുന്നു എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. താൻ ഇനി ഇത്തരം എയർപോർട്ട് ലുക്കിനോട് വിട…

ബോളിവുഡിലെ സൂപ്പർ താരമായ കങ്കണ റണാവത്ത് എയർപോർട്ട് ലുക്ക് ട്രെൻഡിംഗ് ആക്കിയതാരമാണ. താൻ ഇത്രയും നാളും മുതലാളിത്തത്തിന്റെ ഇരയാവുകയായിരുന്നു എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. താൻ ഇനി ഇത്തരം എയർപോർട്ട് ലുക്കിനോട് വിട പറയുകയായണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.


അതേ സമയം 2018 മുതൽ മുംബൈ വിമാനത്താവളത്തിൽ വെച്ചെടുത്ത താരത്തിന്റെ ഫാഷൻ ലുക്കുകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിക്കൊണ്ടായിരുന്നു കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. പാശ്ചാത്യ സ്ത്രീയെ പോലെയാവാൻ അന്താരാഷ്ട്ര ഡിസൈനർമാരുടെ വസ്ത്രങ്ങൾ മാത്രം ഞാൻ ധരിച്ചു.പല പ്രമുഖ ഡിസൈനർമാരുടെ വസ്ത്രങ്ങൾ മാത്രം വാങ്ങിക്കൊണ്ട് പല അന്താരാഷ്ട്ര ബ്രാൻഡുകളുടേയും പോക്കറ്റ് ഞാൻ നിറയ്ക്കുകയായിരുന്നു. എന്നാൽ അവർ ചെയ്തത് നമ്മുടെ സംസ്‌കാരം നശിപ്പിക്കുക എന്നതാണ്. ഇത്തരം വസ്ത്രങ്ങളും ബാഗുകളും പരിസ്ഥിതിക്ക് എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പോലും ഞാൻ ആലോചിച്ചിരുന്നില്ല..


ബോളിവുഡിലെയും മറ്റ് സിനിമ മേഖലയിലും എയർപോർട്ട്ലുക്ക് നടീനടൻമാരുടെ ട്രന്റാക്കിയതിന് പിന്നിൽ ഞാൻ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. പട്ടിണി മൂലം എന്റെ നാട്ടിൽ നെയ്ത്തതുകാരും, കരകൗശലക്കാരും മരിക്കുന്നുണ്ട്. അതുകൊണ്ട് ഒരു വസ്ത്രം വാങ്ങിയാൽ എത്ര ഇന്ത്യാക്കാർക്ക് പ്രയോജനം കിട്ടുന്നുണ്ടെന്ന് മാത്രമാണ് താൻ ഇപ്പോൾ ഓർക്കുന്നതെന്നും കങ്കണ റണാവത്ത് വ്യക്തമാക്കി