Categories: Film News

‘വരാഹരൂപ’ത്തിന് വീണ്ടും വിലക്ക്; തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തളളിയ ഉത്തരവിന് സ്റ്റേ സ്റ്റേ ചെയ്ത് ഹൈക്കോടതി

Published by
AISHUAISWARYA

കാന്താരയിലെ വരാഹരൂപം എന്ന ഗാനവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദത്തിൽ പ്രമുഖ ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളിയ കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് പി. സോമരാജന്റെ സിംഗിൾ ബെഞ്ചിന്റെതാണ് ഈ പുതിയ ഉത്തരവ്. സിനിമയിലെ ‘വരാഹരൂപം’ ഗാനം കോപ്പിയടിച്ചതാണെന്ന് വ്യക്തമാക്കി തൈക്കുടം ബ്രിഡ്ജും മാതൃഭൂമിയുമാണ് നേരത്തെ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസം ആദ്യമാണ് തങ്ങളുടെ ‘നവരസം’ ഗാനം കോപ്പിയടിച്ചാണ് വരാഹരൂപം എന്ന ഗാനം ഈ ഈ ആരോപണവുമായി തെക്കുടം ബ്രിഡ്ജ് കാന്താര സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂർത്തിയാണ് തൈക്കുടം ബ്രിഡ്ജിന് വേണ്ടി ഹാജരായത്.

എന്നാൽ തൈക്കുടം ബ്രിഡ്ജിന്റെ ഹർജിയിൽ വരാഹരൂപം കാന്താര സിനിമയിൽ ഉപയോഗിക്കുന്നത് കോഴിക്കോട് സെഷൻസ് ജില്ലാ കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായതിനെ തുടർന്ന് ജില്ലാ കോടതി തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളുകയായിരിന്നു. നടൻ റിഷഭ് ഷെട്ടി സംവിധാനവും രചനയും നിർവഹിച്ച കന്നട ചിത്രമാണ് കാന്താര