കാമുകി ഗർഭിണിയാണെന്ന് വാർത്തയെത്തി; രൂക്ഷ വിമർശനവുമായി ബോളിവുഡ് നടൻ

മാസങ്ങൾക്ക് മുൻപ് ബോളിവുഡ് താരം മലൈക അറോറ ഗർഭിണിയാണെന്ന് ചിലബോളിവുഡ് മീഡിയകളിൽ അഭ്യൂഹം പരന്നിരുന്നു. എന്നാൽ മലൈകയുടെ കാമുകനായ അർജുൻ കപൂർ ഈ വാർത്തകൾ നിഷേധിച്ച് ഒരു പ്രസ്താവന ഇറക്കിയിരുന്നു. അടുത്തിടെ നടന്ന ഒരു…

മാസങ്ങൾക്ക് മുൻപ് ബോളിവുഡ് താരം മലൈക അറോറ ഗർഭിണിയാണെന്ന് ചിലബോളിവുഡ് മീഡിയകളിൽ അഭ്യൂഹം പരന്നിരുന്നു. എന്നാൽ മലൈകയുടെ കാമുകനായ അർജുൻ കപൂർ ഈ വാർത്തകൾ നിഷേധിച്ച് ഒരു പ്രസ്താവന ഇറക്കിയിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ഈ സംഭവത്തെക്കുറിച്ചും അത് എങ്ങനെ അർജുനനെയും പങ്കാളിയെയും ബാധിച്ചുവെന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞു.


ബോളിവുഡ് ബബിൾ ഡോട്ട് കോമിന് അർജുൻ കപൂർ നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെണ്. ”നെഗറ്റിവ് കാര്യങ്ങൾ ചെയ്യാൻ എളുപ്പമാണ്. ചെറിയകാലത്തിനുള്ളിൽ നിർമ്മിച്ചെടുക്കുന്ന ഇത്തരം കാര്യങ്ങൾ ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. എന്നാൽ ഞങ്ങൾ അഭിനേതാക്കളാണ്, ഞങ്ങളുടെ സ്വകാര്യ ജീവിതം എല്ലായ്‌പ്പോഴും വളരെ സ്വകാര്യമല്ലമെന്നും ,എങ്കിലും കുറച്ച് സ്വകാര്യതയെങ്കിലും അവശേഷിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

‘ഞങ്ങൾ പ്രേക്ഷകരുമായി ബന്ധപ്പെടാൻ മാധ്യമങ്ങളെയാണ് ഉപയോഗിക്കാറ്. അതുകൊണ്ട് തന്നെ ഞങ്ങളും മനുഷ്യരാണ് എന്നത് നിങ്ങൾ മനസിലാക്കണമെന്നും നിങ്ങൾക്ക് എന്തെങ്കിലും അറിയാനുള്ളത് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാം. ഒരു കാര്യവും അനുമാനിച്ച് പറയാൻ പാടില്ല. അത് പരിശോധിക്കണമെന്നും അത്തരത്തിൽ ഒരു കാര്യം ചെയ്യുമ്പോൾ ചിലപ്പോൾ അവിടെ ജീവിതം തന്നെ മാറിമറിയുമെന്നും അർജുൻ കപൂർ വ്യക്തമാക്കി