മുറിച്ച് മാറ്റാൻ എന്റെ ശരിയായ പേരിനൊപ്പം ജാതിവാൽ ഇല്ല: നവ്യ നായർ

പേരിനൊപ്പം ജാതി വാല് വെക്കുന്നത് ശരിയോ തെറ്റോ എന്നുള്ള ചർച്ചകൾ സജീവമാണ്. മഴവിൽ മനോരമയുടെ കിടിലം എന്ന പരിപാടിയിൽ പങ്കെടുത്ത ഒരു മത്സരാർഥി തന്റെ പേര് ഓജസ് ഈഴവൻ എന്നാണ് പറഞ്ഞിരുന്നു. എന്തുകൊണ്ട് അങ്ങനെ…

പേരിനൊപ്പം ജാതി വാല് വെക്കുന്നത് ശരിയോ തെറ്റോ എന്നുള്ള ചർച്ചകൾ സജീവമാണ്. മഴവിൽ മനോരമയുടെ കിടിലം എന്ന പരിപാടിയിൽ പങ്കെടുത്ത ഒരു മത്സരാർഥി തന്റെ പേര് ഓജസ് ഈഴവൻ എന്നാണ് പറഞ്ഞിരുന്നു. എന്തുകൊണ്ട് അങ്ങനെ പേരിട്ടു എന്ന് പരിപാടിയുടെ ജഡ്ജസായിരുന്ന നവ്യ നായരും മുകേഷും ഓജസിനോട് ചോദിച്ചരുന്നു. എന്നാൽ പേരിനൊപ്പം ജാതി വാൽ ഉള്ള നവ്യ അങ്ങനെ ഒരു ചോദ്യം ചോദിച്ചത് വേലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ധന്യ വീണ എന്ന പേര് എങ്ങനെ നവ്യ നായരായി എന്നായിരുന്ന പലരും ഈ വിഷയത്തിൽ വിമർശനമായി ചോദ്യം ഉയർത്തിയത്. എന്നാൽ ആ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് നവ്യ നായർ. എന്റെ ശരിക്കുമുള്ള പേര് ധന്യ വീണ എന്നാണ്. സംവിധായകൻ സിബി മലയിലാണ് തനിക്ക് നവ്യ നായർ എന്ന പേരിട്ടത്. എന്നാൽ എന്റെ പേര് ധന്യ എന്ന് തന്നെയാണ്. എന്റെ പാസ്‌പോർട്ട്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ മറ്റ് തിരിച്ചറയിൽ രേഖകളിൽ എല്ലാം ധന്യ വീണ എന്ന് തന്നെയാണ് പേര്. ഒരു ജാതിവാലും അതിൽ ഇല്ലെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ജാനകി ജാനേയാണ് താരം നായികയായി എത്തുന്ന പുതിയ സിനിമ.അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ഷറഫുദ്ദീൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്‌ന, ഷെർഗ എന്നിവരാണ് ജാനകി ജാനേ എന്ന ചിത്രം നിർമ്മിക്കുന്നത്.