Categories: Film News

ഒട്ടുമിക്ക സിനിമകളും പരാജയം; പ്രതിഫലം കുറച്ച് പൂജ ഹെഗ്ഡെ

Published by
AISHUAISWARYA

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെ കരിയറിൽ തകർച്ചയിലേക്ക് എത്തുകയാണ് നടി പൂജ ഹെഗ്ഡെ. തുടക്കം മുതൽക്ക് തന്നെ തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി പൂജ ഹെഗ്ഡെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ പൂജയുടെ ഒട്ടുമിക്കസിനിമകൾ മിക്കതും പരാജയമായിരുന്നു.

ഇതോടെ പ്രതിഫലം വരെ കുറിച്ചിരിക്കുകയാണ് പൂജ. ത്രിവിക്രം ശ്രീനിവാസ്-മഹേഷ് ബാബു ചിത്രം ഗുണ്ടൂർ കാരത്തിൽ നിന്നും പൂജ പിന്മാറിയിരുന്നു. അടുത്തിടെ പവൻ കല്യാണിന്റെ ഉസ്താദ് ഭഗത് സിംഗ് എന്ന സിനിമ താരത്തിന് നഷ്ടമായിരുന്നു. ഗുണ്ടൂർ കാരം സിനിമയ്ക്കായി 4 കോടി രൂപയായിരുന്നു നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനോട് പൂജ ആവശ്യപ്പെട്ടത്. ഇതോടെ നടി ശ്രീലീലയെ സിനിമയിലെ ലീഡ് ഹീറോയിൻ ആക്കുകയായിരുന്നു. 2 കോടി രൂപയാണ് ശ്രീലീലയുടെ പ്രതിഫലം.

പൂജയെ ചിത്രത്തിൽ ഒരു ഐറ്റം സോംഗിലേക്ക് മാത്രമായി സമീപിക്കാനാണ് അണിയറപ്രവർത്തകർ ഇപ്പോൾ ആലോചിക്കുന്നത്. 70 ലക്ഷം രൂപയ്ക്ക് ഐറ്റം ഡാൻസ് ചെയ്യാൻ പൂജയെ ക്ഷണിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.2022ൽ പൂജ ഹെഗ്ഡെയുടെതായി പുറത്തിറങ്ങിയ രാധേശ്യാം, ആചാര്യ, സർക്കസ്, കിസി കാ ഭായ് കിസി കി ജാൻ എന്നീ ചിത്രങ്ങൾ ബോക്സോഫീസിൽ വൻ പരാജയമായിരുന്നു.