കാവ്യ വന്നപ്പോള്‍ ദിലീപിന്റെ റോള്‍ തന്നെയങ്ങ് മാറി..!! വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള വെളിപ്പെടുത്തല്‍..!!

കാവ്യ – ദിലീപ് ജോഡികള്‍ എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ഒട്ടനവധി ചിത്രങ്ങളാണ് പ്രേക്ഷകരുടെ മനസ്സിലൂടെ കടന്ന് പോവുക. ഇവര്‍ തമ്മിലുള്ള ക്യാരക്ടര്‍ കെമിസ്ട്രി തന്നെയായിരുന്നു ഇവര്‍ ഒരുമിച്ചെത്തിയ സിനിമകള്‍ സൂപ്പര്‍ഹിറ്റുകളായി മാറാനുള്ള മറ്റൊരു കാരണം.…

കാവ്യ – ദിലീപ് ജോഡികള്‍ എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ഒട്ടനവധി ചിത്രങ്ങളാണ് പ്രേക്ഷകരുടെ മനസ്സിലൂടെ കടന്ന് പോവുക. ഇവര്‍ തമ്മിലുള്ള ക്യാരക്ടര്‍ കെമിസ്ട്രി തന്നെയായിരുന്നു ഇവര്‍ ഒരുമിച്ചെത്തിയ സിനിമകള്‍ സൂപ്പര്‍ഹിറ്റുകളായി മാറാനുള്ള മറ്റൊരു കാരണം. സിനിമയില്‍ നായികയായി പിന്നീട് കാവ്യ ദിലീപിന്റെ ജീവിത സഖിയും ആയി മാറി, ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം താരങ്ങളെ കുറിച്ച് സംവിധായകന്‍ മെക്കാര്‍ട്ടിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തെങ്കാശിപ്പട്ടണം എന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചിത്രം ഇറങ്ങി 22 കൊല്ലം കഴിയുമ്പോള്‍ ചിത്രം സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് സംവിധായകരില്‍ ഒരാളായ മെക്കാര്‍ട്ടിന്‍.

സിനിമയില്‍ ദീലീപിന്റെ കഥാപാത്രത്തെ കുറിച്ചാണ് സംവിധായകന്‍ പറയുന്നത്. സിനിമയില്‍ ശത്രു എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. എന്നാല്‍ സിനിമയില്‍ കണ്ണന്റെയും ദാസന്റെയും സഹോദരനായാണ് ആദ്യം ദിലീപിനെ ആദ്യം കാസ്റ്റ് ചെയ്തത്. അത് കൊള്ളാമെന്ന് തോന്നി, സിനിമയുടെ അവസാനം അത് വെളിപ്പെടുത്താം എന്ന രീതിയിലായിരുന്നു ആദ്യം ചിന്തിച്ചിരുന്നത്. എന്നാല്‍ കാവ്യ എത്തിയതോടെ ചിന്തമാറി എന്നാണ് സംവിധായകന്‍ പറയുന്നത്.

കണ്ണനും ദാസനും ഒരു പെങ്ങളുണ്ട്, അത് കാവ്യയെ ആക്കാം. കാവ്യയെ പ്രേമിക്കുന്ന രീതിയില്‍ ദിലീപിന്റെ കഥാപാത്രത്തെ ആക്കിയാല്‍ കുറച്ച് നല്ലതാണ് എന്ന ചിന്തവന്നു. അതാണ് നല്ലതെന്ന് തോന്നി, അങ്ങനെയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്.

മലയാള സിനിമയില്‍ ഒരു ചരിത്രം തന്നെ തീര്‍ത്ത സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. പ്രിയപ്പെട്ട നടന്മാരും നടിമാരും എല്ലാം ഒന്നിച്ചെത്തിയ ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം 100 ദിവസത്തില്‍ അധികം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.