കോട്ടയത്ത് ശക്തമായ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ നിമിഷങ്ങൾ കൊണ്ട് ഒലിച്ചു പോയി!

കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഏറ്റവും ശക്തമായ ഉരുൾ പൊട്ടലിൽ പതിമൂന്ന് പേരെ കാണാതെയായിയെന്ന് റിപ്പോർട്ടുകൾ.അതെ പോലെ ഏറ്റവും  അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മൂന്ന് വീടുകൾ ഒലിച്ചു പോയതായി പറയുന്നു. ഈ കാണാതെയായ…

kottayam9

കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഏറ്റവും ശക്തമായ ഉരുൾ പൊട്ടലിൽ പതിമൂന്ന് പേരെ കാണാതെയായിയെന്ന് റിപ്പോർട്ടുകൾ.അതെ പോലെ ഏറ്റവും  അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മൂന്ന് വീടുകൾ ഒലിച്ചു പോയതായി പറയുന്നു. ഈ കാണാതെയായ പതിമൂന്ന് പേരിൽ ആറു പേർ ഒരു കുടുംബത്തിലെ തന്നെ അംഗങ്ങളാണ്.ഗ്രാമപഞ്ചായത്ത് മെമ്പർ പറയുന്നത്  മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നതാണ്.അതെ പോലെ നാട്ടുകാർ തന്നെയാണ് സംഭവം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.

kottayam1
kottayam1

ഈ നിമിഷം വരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തുവാൻ കഴിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് അതി ശക്തമായ മഴ തുടരുകയാണ്.അതെ പോലെ സുപ്രധാനമായ ഒരു കാര്യം എന്തെന്നാൽ കൂട്ടിക്കല്‍ കവല എന്ന സ്ഥലത്ത് ഒരാൾ പൊക്കത്തിൽ വെള്ളം നിലവിലുണ്ട്.ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട കവലകൾ തന്നെയാണ് കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം എന്നിവ.അതെ പോലെ കാഞ്ഞിരപ്പള്ളി നഗരപ്രദേശത്തും നല്ല രീതിയിൽ തന്നെ വെള്ളം കയറിയിട്ടുണ്ട്. ജില്ലാ ഭരണകൂടം  വ്യക്തമാക്കുന്നത് എന്തെന്നാൽ റോഡ് മാര്‍ഗം സംഭവം നടന്ന സ്ഥലത്തിലേക്കെത്തുവാൻ കഴിയില്ലയെന്നാണ്.

kottayam 2
kottayam 2

പക്ഷെ എന്നാൽ കോട്ടയം ജില്ലയിലെ കിഴക്കൻ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി വ്യോമസേനയുടെ  സഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.അതെ പോലെ വളരെ പ്രധാനമായും കൂടുതൽ സഹായങ്ങൾ അവിടേക്ക് എത്തിക്കുമെന്നും സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സംഭവം നടന്ന ഉടൻ തന്നെ വ്യക്തമാക്കിയിരുന്നു.മറ്റൊരു കാര്യം എന്തെന്നാൽ ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്തേക്ക് മന്ത്രി വരുമെന്നും പറഞ്ഞിട്ടുണ്ട്