Film News

ദിലീപിനൊപ്പം കുഞ്ചാക്കോ ബോബൻ സിനിമ ചെയ്യാൻ വിസമ്മതിച്ച സമയമായിരുന്നു അത്

Published by
Devika Rahul

നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് തുളസീദാസ്. നിരവധി ചിത്രങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സംഭാവന ചെയ്തത്. ഇപ്പോൾ തന്റെ സിനിമ കരിയറിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്റെ മുന്ജന്മ സുകൃതമായി ഞാൻ കാണുന്ന ഒരു കാര്യം ഉണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക ആളുകളെ വെച്ചും എനിക്ക് സിനിമ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നത്. എന്റെ തലമുറ ചെയ്ത പുണ്യമായിട്ടാണ് ഞാൻ അതിനെ കാണുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് സിനിമകൾ ചെയ്തു. പുതിയ തലമുറയായ ജയസൂര്യയെയും പൃഥ്വിരാജിനെയും ദിലീപിനെയും ഒക്കെ വെച്ച് സിനിമകൾ ചെയ്തു. ദിലീപ് പുതിയ തലമുറ എന്ന് പറയാൻ പറ്റില്ല.

 

എനിക്കൊപ്പം രണ്ടു സിനിമകൾ ആണ് ദിലീപ് ചെയ്തിട്ടുള്ളത്. അന്ന് ദിലീപ് അത്ര വലിയ താരമായിരുന്നില്ല. അത് കൊണ്ട് തന്നെ എന്നോട് നല്ല രീതിയിൽ തന്നെയാണ് ദിലീപ് നിന്നിട്ടുള്ളതും. ദിലീപ് ഉൾപ്പെട്ട മായപ്പൊന്മാൻ സിനിമ ഞാൻ ചെയ്തപ്പ്പോൾ ദിലീപ് ഒരു സൂപ്പർസ്റ്റാർ ഇമേജിലേക്ക് വന്നിട്ടില്ലായിരുന്നു. അത് പോലെ തന്നെ രണ്ടാമത്തെ ചിത്രം ദോസ്ത്. ദോസ്തിനെ കഥ പറഞ്ഞപ്പോൾ ആ കഥാപാത്രം തനിക്ക് വേണമെന്ന് ദിലീപ് വാശി പിടിച്ചിരുന്നു. അങ്ങനെ ദിലീപിന് ആ കഥാപാത്രം നൽകിയിട്ട് മറ്റേ കഥാപാത്രം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിക്കുകയായിരുന്നു. ലോഹിതദാസും രാജസേനനും ദിലീപിനെയും കുഞ്ചാക്കോ ബോബനെയും വെച്ച് സിനിമ ചെയ്യാൻ നോക്കിയിട്ട് നടക്കാതെ നിന്ന സമയം ആയിരുന്നു അത്.

ദിലീപ് ഉള്ളത് കൊണ്ട് കുഞ്ചാക്കോ ബോബൻ സിനിമ ചെയ്യില്ല എന്ന് ആദ്യം പറഞ്ഞു. എന്നാൽ ഞാൻ ചാക്കോച്ചനേയും അച്ഛനെയും നേരിൽ പോയി കണ്ടു സംസാരിച്ചു. അപ്പോൾ അവർ ആവശ്യപ്പെട്ട ഒരേ ഒരു കാര്യം ചാക്കോച്ചന്റെ കഥാപാത്രം മുന്നിൽ നിൽക്കുമെന്ന് സംവിധായകൻ എന്ന നിലയിൽ താൻ ഉറപ്പ് നൽകണം എന്നാണ്. എന്നാൽ ഇതിൽ രണ്ടു നായകന്മാർ ആണുള്ളത് എന്നും രണ്ടു പേർക്കും രണ്ടു വ്യത്യസ്ത സ്വഭാവം ആണ് എന്നുമൊക്കെ പറഞ്ഞു ഞാൻ അവരെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. അങ്ങനെ ചെയ്ത ചിത്രമാണ് ദോസ്ത് എന്നും ചിത്രം വലിയ വിജയം ആയിരുന്നു എന്നും സംവിധായകൻ പറഞ്ഞു.