നഗ്നചിത്രം കാണണമെന്ന് ആവശ്യപ്പെട്ട യുവാവിന് മറുപടിയുമായി നടി തിലോത്തമ ഷോം

ഇന്ന് സമൂഹ മാധ്യമങ്ങളില്‍ അംഗത്വമില്ലാത്തവര്‍ ചുരുക്കമാണ്. എല്ലാവരും സമൂഹ മാധ്യമങ്ങളുടെ ഭാഗവുമാണ്. അഭിപ്രായങ്ങള്‍ അപ്പോള്‍ പങ്കുവെക്കാനും സെലിബ്രേറ്റികളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനുമുള്ള ലൈസന്‍സായാണ് പലരും സോഷ്യല്‍ മീഡിയയെ കാണുന്നത്. സ്‌ക്രീനില്‍ കാണുന്ന സെലിബ്രേറ്റികളൊക്കെ പൊതു…

ഇന്ന് സമൂഹ മാധ്യമങ്ങളില്‍ അംഗത്വമില്ലാത്തവര്‍ ചുരുക്കമാണ്. എല്ലാവരും സമൂഹ മാധ്യമങ്ങളുടെ ഭാഗവുമാണ്. അഭിപ്രായങ്ങള്‍ അപ്പോള്‍ പങ്കുവെക്കാനും സെലിബ്രേറ്റികളെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനുമുള്ള ലൈസന്‍സായാണ് പലരും സോഷ്യല്‍ മീഡിയയെ കാണുന്നത്.

സ്‌ക്രീനില്‍ കാണുന്ന സെലിബ്രേറ്റികളൊക്കെ പൊതു മുതലെന്ന തരത്തിലാണ് പലരുടെയും പെരുമാറ്റം. അവര്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് മോശം കമന്റുകള്‍ ഇടുകയും അവരുടെ നഗ്ന ചിത്രങള്‍ ഉള്‍പ്പെടെ വളരെ സിംപിളായി ചോദിക്കുകയും ചെയ്യുന്ന വിരുതന്മാരുണ്ട്. ചില സെലിബ്രേറ്റികള്‍ ഇതൊന്നും മൈന്‍ഡ് ച്ചെയാറില്ല. എന്നാല്‍, മറ്റുചിലര്‍ നല്ല ചുറ്റ മറുപടിയ്‌ക്കൊപ്പം അവരുടെ മോശം മെസേജുകളുടെ സ്‌ക്രീഷോട്ടുകളും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ നഗ്ന ചിത്രം കാണണമെന്ന് സന്ദേശമയച്ച വ്യക്തിക്ക് മറുപടിയുമായി നടി തിലോത്തമ ഷോം. ഇന്‍സ്റ്റാഗ്രാമിലടെയാണ് താരത്തിന് ഇത്തരത്തിലുള്ള അതിക്രമം നേരിടേണ്ടിവന്നത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പങ്കുവെച്ചുകൊണ്ടാണ് താരം മറുപടി പറഞ്ഞത്.

നടി റൈത്താഷ റാത്തോര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലെപ്പോലെ തിലോത്തമയെ കാണണം എന്നായിരുന്നു സന്ദേശം. ഇത്തരം സന്ദേശങ്ങള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നും താരം പറയുന്നു.

തന്റെ കോപം പ്രകടിപ്പിക്കുന്നതിനിടയില്‍ നടി തന്റെ സിനിമയിലെ ഒരു സംഭവം ഓര്‍മ്മിച്ചു. ഖിസ്സ എന്ന സിനിമയില്‍ കഥപാത്രത്തിന്റെ അച്ഛന് മുന്നില്‍ നഗ്നയായി നില്‍ക്കുന്ന ഒരു രംഗം ഉണ്ടായിരുന്നുവെന്നും അത് അഭിനയിക്കുമ്പോള്‍ തന്നെ ആരോ നിരീക്ഷിക്കുന്നു എന്ന തോന്നലില്‍ നിന്ന് ആദ്യം ഒരു പിന്‍മാറ്റമായിരുന്നു എന്നാല്‍ മുലക്കണ്ണുകള്‍ കണ്ടപ്പോള്‍ ഞാന്‍ എന്നെ തന്നെ നോക്കുകയാണെന്നാണ് തോന്നിയത്.

പിന്നീട് മറ്റുള്ളവര്‍ എന്നെനോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഈ പുതിയ തലമുറ എന്താണ് ചെയ്യുന്നത്. സൈബര്‍ ആക്രമണങ്ങളിലൂടെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഒരു ശരീരം എന്താണ് സംസാരിക്കുന്നത് എന്ത് മാന്യതയാണ് കാണികള്‍ മനസ്സിലാക്കേണ്ടത്.

നഗ്നത സാമൂഹ്യ മുന്നേറ്റത്തിന്റെയും, പ്രതിഷേധത്തിന്റെയും സ്‌നേഹത്തിന്റെയും ഉപകരണമാണെന്നും താരം പറയുന്നു.

നിരവധിപ്പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉണ്ടാകണമെന്നും താരത്തിന്റെ ആരാധകര്‍ ആവശ്യപ്പെടുന്നു.